HOME
DETAILS
MAL
വ്യാപാരികളെ ദ്രോഹിച്ചുകൊണ്ടുള്ള ദേശീയപാത വികസനത്തിനെതിരേ സമരം: ടി നസിറുദ്ദീന്‍
backup
August 01 2017 | 19:08 PM
കാസര്‍കോട്: വ്യാപാരികളെ ദ്രോഹിച്ചുകൊണ്ടുള്ള സംസ്ഥാനത്തെ ദേശീയപാത വികസനത്തിനെതിരേ സമരം നടത്തുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസിപ്പിക്കുമ്പോള്‍ നിരവധി വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളുമാണ് വഴിയാധാരമാവുക. സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. അതിനുശേഷം സമരപരിപാടികളെ കുറിച്ച് ആലോചിക്കും. വര്‍ഷങ്ങളായി വിതരണ വ്യാപാരികളായിരുന്ന പത്തു പേരെ ബ്രിട്ടാനിയ ബിസ്ക്കറ്റ് കമ്പനി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ കേരളത്തില്‍ ബ്രിട്ടാനിയ ബിസ്ക്കറ്റ് വില്പന നടത്തില്ലെന്നും നസറുദ്ദീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."