ജനസംഖ്യ 3.4 കോടി മാത്രം, മൊബൈല്‍ കണക്ഷന് അതുക്കും മേലെ, ജനസംഖ്യയേക്കാള്‍ ഒരു കോടിയിലധികം കണക്ഷനുകളുമായി കേരളം
തിരുവനന്തപുരം: കേരളത്തിലെ ജനസംഖ്യയെത്രയാ. 3.34 കോടി മാത്രം. എന്നാല്‍ ഇവിടെത്തെ മൊബൈല്‍ കണക്ഷനുകളുടെ എണ്ണമെത്രെയെന്നോ. അതുക്കും മേലെ. ജനസംഘ്യയേക്കാള്‍ ഒരു കോടിയിലധികം മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് ഇവിടെയുള്ളത്. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) കണക്കുകളിലാണിത് വ്യക്തമാക്കുന്നത്. 2015ല്‍ തന്നെ കേരളം മൊബൈല്‍ കണക്ഷനില്‍ ജനസംഖ്യയെ മറികടന്നിരുന്നു. 2016ല്‍ 3.48 കോടി വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. 2017ല്‍ ഇത് 3.97 കോടിയായും അടുത്ത വര്‍ഷം 4.29 കോടിയായും ഉയര്‍ന്നു. ഈ വര്‍ഷം 4.41 കോടിയായാണ് വരിക്കാരുടെ എണ്ണം വലുതായത്. ഒരാള്‍ക്കു തന്നെ നാലും അഞ്ചും കണക്ഷന് വരെ കേരളത്തിലുണ്ട്. അതിനുമുകളിലുള്ളവരുമുണ്ട്. ഏതായാലും മൊബൈല്‍ കമ്പനികളുടെ പുതിയ ചാര്‍ജ് നിരക്കുകള്‍ പ്രാബല്യത്തിലാകുന്നതോടെ ഇതിന്റെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനസംഖ്യയേക്കാള്‍ ഫോണ്‍ കണക്ഷനുള്ള 13 സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. മിക്ക സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലയിലേതിനെക്കാള്‍ ഇരട്ടി കണക്ഷന് നഗര മേഖലയിലാണ്. എന്നാല്‍, കേരളത്തില്‍ രണ്ടിടത്തും ഏതാണ്ട് ഒരുപോലെയാണ്. ഗ്രാമീണ മേഖലയില്‍ 2.01 കോടി, നഗര മേഖലയില്‍ 2.40 കോടി. മൊബൈല്‍ ഫോണിനൊപ്പം ലാന്‍ഡ് ഫോണ്‍ കണക്ഷനും ചേര്‍ത്തു കേരളത്തിലെ ആകെ വരിക്കാര്‍ 4.60 കോടിയായി. 118.66 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനാണു രാജ്യത്താകെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."