ദേവര്‍കാട്ടെ ജയം ആര്‍ക്കൊപ്പം
മട്ടന്നൂര്‍: നഗരസഭയിലെ ദേവര്‍കാട് വാര്‍ഡ് എന്നും ഇടതിനൊപ്പം നിന്ന ചരിത്രമാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഇരുമുന്നണികളും ശക്തമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാറുണ്ടെങ്കിലും വാര്‍ഡ് ഇടതിനൊപ്പം ഉറച്ചുനില്‍ക്കുന്നതാണു പതിവ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തുന്നതിനു നിലവിലെ കൗണ്‍സിലറും കര്‍ഷകസംഘം പഴശ്ശി സൗത്ത് കമ്മിറ്റിയംഗവുമായ എ.കെ സുരേഷ് കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പത്മനാഭന്‍ കല്യാടനെയാണു യു.ഡി.എഫ് നിര്‍ത്തിയത്.
കഴിഞ്ഞതവണ 165 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ ദീപ വിജയിച്ചത്. രണ്ടുമാസം മുമ്പ് ഉരുവച്ചാല്‍ വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പോടെയാണ് എ.കെ സുരേഷ് കുമാര്‍ മല്‍സര രംഗത്തുവരുന്നത്. രണ്ടുമാസത്തെ കൗണ്‍സിലര്‍ പരിചയത്തോടെയാണു വീണ്ടും സുരേഷ് കുമാര്‍ മല്‍സരിക്കാന്‍ എത്തുന്നത്. വാര്‍ഡില്‍ ഒട്ടേറെ വികസനങ്ങള്‍ നടത്തിയതായും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സുരേഷ് പറഞ്ഞു. വാര്‍ഡില്‍ ഒരുവികസനവുമില്ലെന്നും ജനങ്ങള്‍ മാറ്റത്തിനായി ആഗ്രഹിക്കുന്നതിനാല്‍ വിജയ സാധ്യതയുള്ളതായും യു.ഡി.എഫ് പറയുന്നു. ജനീഷാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."