HOME
DETAILS

'പ്രിയപ്പെട്ട കള്ളന്‍സ് ആ രേഖകളെങ്കിലും ഒന്നു തിരിച്ചു തന്നേക്കണേ..കള്ളന് സങ്കടക്കത്തയച്ച് 'മാധ്യമപ്രവര്‍ത്തകന്‍

  
backup
December 05 2019 | 05:12 AM

kerala-fb-post-of-hamza-alungal-1234

കോഴിക്കോട്: 'ആ രേഖകള്‍ കിട്ടിയിട്ട് ഒരുപാട് ആവശ്യങ്ങളുണ്ട് സഹോ. ഒരു വീടുപണി തുടങ്ങിയിട്ടുണ്ട്. രേഖകള്‍ നഷ്ടപെട്ടതിനാല്‍ തുടങ്ങിയിടത്തുതന്നെയാണ്. പഞ്ചായത്തിലും വില്ലേജ് ഓഫിസിലും മറ്റും ആ രേഖകള്‍ കാണിച്ചെങ്കിലേ പ്രവര്‍ത്തി മുന്നോട്ടുപോകാനാകൂ. അതില്ലാത്തതിനാല്‍ ഒരു വീടിന്റെ തറ അനാഥമായി കിടക്കുകയാണ്'- കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരുകത്താണിത്. പോക്കറ്റടിക്കാരനുള്ള കത്ത്.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാനുമായ ഹംസ ആലുങ്ങലാണ് ഫേസ്ബുക്കില്‍ ഈ കുറിപ്പിട്ടത്. 5000 രൂപയും എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പ്രസ് ക്ലബിന്റെയും പത്രത്തിന്റെയും പ്രസ് കാര്‍ഡ്, തുടങ്ങിയ രേഖകളുമാണ് കഴിഞ്ഞ ദിവസം   കള്ളന്‍ കൊണ്ടുപോയ പേഴ്‌സിലുണ്ടായിരുന്നത്. കള്ളനു കാണാന്‍വേണ്ടി പണി പൂര്‍ത്തിയാകാത്ത വീടിന്റെ തറയുടെ ചിത്രവുമിട്ടിട്ടുണ്ട്. 

മൂന്നുപേര്‍ക്ക് 5000 രൂപകൊണ്ട് ഒന്നുമാകില്ലെന്നറിയാം. എന്നാലും ആ രേഖകളെങ്കിലും ഒന്നെത്തിച്ചു തന്നുകൂടെ. എന്റെ നമ്പറുണ്ടല്ലോ അതില്‍.
വീട്ടിലെ വിലാസവും ഓഫിസ് വിലാസവും ഉണ്ടല്ലോ. തപാലിലോ കൊറിയറായോ അയച്ചാല്‍ മതി. മറക്കരുത്. മറ്റു വിശേഷങ്ങളൊന്നുമില്ല. കള്ളനും കുടുംബത്തിനും നന്മകള്‍ നേര്‍ന്നുകൊണ്ടാണ് ഹംസ ആലുങ്ങല്‍ കുറിപ്പവസാനിപ്പിക്കുന്നത്.

 

പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട കള്ളന്‍സ്..ആ പണമെടുത്തോളൂ...
രേഖകള്‍ എത്തിച്ചു തരണേ

കഴിഞ്ഞ ദിവസം കോഴിക്കോട് മുതലക്കുളത്തുനിന്ന് ഓഫിസിലേക്കു സിറ്റി ബസില്‍ യാത്ര ചെയ്യുന്നതിനിടെ എന്റെ പേഴ്‌സ് പോക്കറ്റടിച്ചുപോയി. വൈകുന്നേരത്തെ തിരക്കിനിടയില്‍ പുഷ്പ ജംഗ്ഷനില്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം.

ജീവിതത്തിലാദ്യമായി ഒരു പോക്കറ്റടിക്കു വിധേയനായപ്പോള്‍ ഞാന്‍ ശരിക്കും പകച്ചുപോയി.
5000 രൂപക്കടുത്തേ അതിലുണ്ടായിരുന്നുള്ളൂ. എങ്കില്‍ പോലും തല്‍ക്കാലത്തേക്ക് എന്നെ ദരിദ്രവാസിയാക്കാന്‍ അതുമതിയായിരുന്നു.
മറ്റനേകം രേഖകളും അതിലുണ്ടായിരുന്നു എന്നതിനാല്‍ പണമെടുത്ത ശേഷം രേഖകള്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരേ. ഒന്നും കാണാത്തതിനാലാണ് ഇങ്ങനെയൊരു എഴുത്ത്. ലോകത്തിലെ ഏതു തപാല്‍ വകുപ്പിനാണ് മേല്‍വിലാസമില്ലാത്ത നിങ്ങള്‍ക്കൂ കുറിപ്പ് എത്തിച്ചുതരാനാവുക എന്നറിയില്ലെങ്കിലും ഇങ്ങനെ ഒരുകുറിപ്പ് ഇവിടെ യെങ്കിലും പോസ്റ്റു ചെയ്യട്ടെ.

വരുമെന്നു പറഞ്ഞില്ലെങ്കിലും വരവു പ്രതീക്ഷിച്ചിരിപ്പായിരുന്നു ഇത്രനാളും. എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പ്രസ് ക്ലബിന്റെയും പത്രത്തിന്റെയും പ്രസ് കാര്‍ഡ്, തുടങ്ങിയ അനേകം രേഖകളാണ് അതിലുണ്ടായിരുന്നത്.

കസബ സ്റ്റേഷനില്‍ ഒരു പരാതിയൊക്കെ കൊടുത്തിട്ടുണ്ടെങ്കിലും അതൊന്നും താങ്കളെ ഉപദ്രവിക്കാനല്ല കെട്ടോ, പണമെടുത്തോളൂ. രേഖകളുടെ ആവശ്യം കഴിഞ്ഞുവെങ്കില്‍ അതൊന്നെത്തിച്ചുതരണേ. എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതിനി കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുത്തേക്കൂ. പാന്‍കാര്‍ഡ് എനിക്കുതന്നെ കണ്ടു കൊതി തീര്‍ന്നിരുന്നില്ല, ഒരു ഫോട്ടോകോപ്പി എടുത്തുവെക്കാനും പറ്റിയിട്ടില്ല.
ആ രേഖകള്‍ കിട്ടിയിട്ട് ഒരുപാട് ആവശ്യങ്ങളുണ്ട് സഹോ.

ഒരു വീടുപണി തുടങ്ങിയിട്ടുണ്ട്. രേഖകള്‍ നഷ്ടപെട്ടതിനാല്‍ തുടങ്ങിയിടത്തുതന്നെയാണ്.
പഞ്ചായത്തിലും വില്ലേജ് ഓഫിസിലും മറ്റും ആ രേഖകള്‍ കാണിച്ചെങ്കിലേ അതിന്റെ പ്രവര്‍ത്തി മുന്നോട്ടുപോകാനാകൂ. അതില്ലാത്തതിനാല്‍ ഒരു വീടിന്റെ തറ അനാഥമായി കിടക്കുകയാണ്.

എം.സി.സി ബാങ്ക് സ്റ്റോപ്പില്‍ നിന്നാണ് നിങ്ങള്‍ മൂന്നുപേരു കയറിയതെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. മൂന്നുപേര്‍ക്ക് 5000 രൂപകൊണ്ട് ഒന്നുമാകില്ലെന്നറിയാം. എന്നാലും ആ രേഖകളെങ്കിലും ഒന്നെത്തിച്ചു തന്നുകൂടെ. എന്റെ നമ്പറുണ്ടല്ലോ അതില്‍.
വീട്ടിലെ വിലാസവും ഓഫിസ് വിലാസവും ഉണ്ടല്ലോ. തപാലിലോ കൊറിയറായോ അയച്ചാല്‍ മതി. മറക്കരുത്. മറ്റു വിശേഷങ്ങളൊന്നുമില്ല. താങ്കള്‍ക്കും കുടുംബത്തിനും നന്മകള്‍ നേര്‍ന്നുകൊണ്ട് സഹോദരന്‍

ഹംസ ആലുങ്ങല്‍

വിലാസം കൂടി ഇതാ...

ഹംസ ആലുങ്ങല്‍
ചീഫ് സബ് എഡിറ്റര്‍
സുപ്രഭാതം ദിനപത്രം ഫ്രാന്‍സിസ് റോഡ് കോഴിക്കോട് 3 മൊബൈല്‍ 9946570745



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago