ദേശീയപാതാ വികസനം തടയുന്ന വനം വകുപ്പ് നടപടി;ബത്തേരിയില്‍ വിളക്കണച്ച് പ്രതിഷേധിച്ചു
സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ക്കും നിര്‍മാണ പ്രവൃത്തികള്‍ക്കും വനം വകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ പ്രതിഷേധിച്ച് ബത്തേരി നഗരത്തില്‍ ലൈറ്റണച്ച് പ്രതിഷേധം. രാത്രി ഏഴ് മുതല്‍ 5 മിനിറ്റ് സമയത്തേക്കാണ് ടൗണിലെ വൈദ്യുത വിളക്കുകള്‍ അണച്ച് നാട്ടുകാര്‍ പ്രതീകാത്മകമായി പ്രതിഷേധിച്ചത്. യുവജനക്കൂട്ടായ്മ്മയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിന്റെയും നേതൃത്വത്തിലാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. ദേശീയപാതയില്‍ വനമേഖലയുള്ള മൂലങ്കാവ് മുതല്‍ അതിര്‍ത്തി വരെയുള്ള സ്ഥലത്താണ് റോഡ് പ്രവൃത്തിക്ക് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഘട്ടംഘട്ടമായി ദേശീയപാതയെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്.
താമസിയാതെ വനമേഖലയില്‍ കൂടി കടന്നു പോകുന്ന ജില്ലയിലെ മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നിരോധനമാകും. കപട പരിസ്ഥിതിവാദികളുടെ പണം കൈപ്പറ്റിയാണ് വനം വകുപ്പ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള സമരം ജനകീയ കൂട്ടായ്മ്മ രൂപീകരിച്ചു ശക്തമാക്കും. അസംപ്ഷന്‍ ഫൊറോന വികാരി ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ ഉദ്്ഘാടനം ചെയ്തു.
ടി.ജി ചെറുതോട്ടില്‍ അധ്യക്ഷനായി. പി.വൈ മത്തായി, പി.പി അയ്യൂബ്, ഷബീര്‍ അഹമ്മദ്, വി. മോഹനന്‍, സുരേന്ദ്രന്‍ ആവേത്താന്‍, പി. ഷംസാദ്, പ്രശാന്ത് മലവയല്‍, സഫീര്‍ പഴേരി, നൗഷാദ് വെള്ളങ്കര, ആരിഫ് തണലോട്ട്, നൗഷാദ് മംഗലശേരി, കണ്ണിയന്‍ സമദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."