HOME
DETAILS
MAL
സാമ്പത്തിക തിരിമറി; നീതി സ്റ്റോര്‍ ജീവനക്കാരനെതിരേ നടപടി
backup
August 01 2017 | 19:08 PM
തലശ്ശേരി: സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തില്‍ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്ക് കീഴിലെ നീതി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനെതിരേ നടപടി. സഹകരണ ആശുപത്രിയില്‍ നേരത്തെ ഏറെക്കാലം ജോലി ചെയ്തിരുന്ന ഇയാളെ ഭരണസമിതിക്കെതിരേ ആരോപണം ഉന്നയിച്ചെന്ന കാരണത്താല്‍ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ നീതി മെഡിക്കല്‍ മെഡിക്കല്‍ സ്റ്റോറിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നുള്ള നടപടി.
പ്രമുഖ സി.പി.എം നേതാവിന്റെ അടുത്ത ബന്ധുകൂടിയാണ് നടപടിക്ക് വിധേയനായ ജീവനക്കാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."