സംവരണം: സര്‍ക്കാര്‍ സമീപനം ഭരണഘടനാ വിരുദ്ധം
കണ്ണൂര്‍: പുതുതായി രൂപീകരിച്ച കേരള അഡ്മിനിസ്ട്രേഷന് സര്‍വിസിലെ (കെ.എ.എസ്) രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് കേരള സ്റ്റേറ്റ് പട്ടികജന സമാജം. മുന്‍പ് കെ.എ.എസ് സംവരണം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ കേരള പട്ടികജാതി, പട്ടിക വര്‍ഗ കമ്മിഷനും ന്യൂനപക്ഷ കമ്മിഷനും സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെയും സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെയും ഉത്തരവുകള്‍ അട്ടിമറിക്കപ്പെടുകയായിരുന്നു.
നവോത്ഥാന മതില് പണിയാനൊരുങ്ങുന്ന സര്‍ക്കാര്‍ അനുകൂലികള്‍ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്റെ കീഴില്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന അയിത്ത ആചാരങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയണമെന്നും തെക്കന്‍ സുനില്‍കുമാര്‍, ഗോപി കട്ടിപ്പാറ, ശ്രീധരന് കിളര്‍ക്കുടിയന്‍, എം.ആര് പുഷ്പ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."