ബാള്‍ട്ടിക് പ്രതിരോധ കരാര്‍ നാറ്റോ അംഗീകരിച്ചു
ലണ്ടന്‍: ഉദ്വേഗം നിറഞ്ഞ ആദ്യ ദിനത്തിനു ശേഷം ലണ്ടനില്‍ നടക്കുന്ന നാറ്റോ ഉച്ചകോടി പോളണ്ട്-ബാള്‍ട്ടിക് പ്രതിരോധ കരാര്‍ അംഗീകരിച്ചു.
നേരത്തെ രാജ്യത്തെ കുര്‍ദ് വിഘടനവാദികളെ ഭീകരരായി പ്രഖ്യാപിച്ചില്ലെങ്കില്‍ കരാറിനെ എതിര്‍ക്കുമെന്ന് തുര്‍ക്കി ഭീഷണിപ്പെടുത്തിയിരുന്നു.
അതിനിടെ യു.എസ് പ്രസിഡന്റ് ട്രംപ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതോടെയാണ് മഞ്ഞുരുക്കമുണ്ടായത്.
റഷ്യയുടെ ആക്രമണാത്മകമായ നടപടികള്‍ യൂറോ-അത്ലാന്റിക് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൈനയുടെ വളര്‍ന്നുവരുന്ന സ്വാധീനം നാറ്റോക്ക് ഭീഷണിയാണെന്നും നാറ്റോ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സഖ്യത്തിലെ ഏതെങ്കിലും ഒരു അംഗത്തിനെതിരായ ആക്രമണത്തെ സഖ്യത്തിനെതിരായ ആക്രമണമായി കണക്കാക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം നാറ്റോ സൈനികച്ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും റഷ്യ ആയുധപ്പന്തയത്തിനില്ലെന്ന് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും റഷ്യന്‍ വക്താവ് പറഞ്ഞു.
2016 മുതല്‍ നാറ്റോ പ്രതിരോധച്ചെലവ് 13,000 കോടി ഡോളറായി വര്‍ധിപ്പിച്ചെന്ന് സെക്രട്ടറി ജനറല്‍ സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."