പള്ളിക്കര ചെറിയ പാലം: അടിപ്പാതയൊരുക്കണമെന്ന ആവശ്യം ശക്തം
നീലേശ്വരം: ദേശീയപാതയിലെ പള്ളിക്കര റെയില്‍വേ ഗേറ്റിനു സമീപം റെയില്‍വേ നിര്‍മിച്ച ചെറിയ പാലത്തിനടിയിലൂടെ അടിപ്പാതയൊരുക്കി ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു. കാര്യംകോട് പുഴയ്ക്കു കുറുകെ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണത്തിനു മുന്നോടിയായാണു റെയില്‍വേ ട്രാക്ക് ഉയര്‍ത്തുന്നതിനു ചെറു പാലം നിര്‍മിച്ചത്. ഇതിനടിയില്‍ കൂടി വര്‍ഷത്തില്‍ കുറച്ചു ദിവസം മാത്രമേ വെള്ളം ഒഴുകിപ്പോകാറുള്ളൂ.
ദേശീയപാതയിലെ ചാത്തമത്ത് ബസ് സ്റ്റോപ്പില്‍ നിന്നു പടിഞ്ഞാറോട്ട് റോഡ് ഒരുക്കി ഇതിലൂടെ നിര്‍മിക്കുന്ന അടിപ്പാത വഴി കടത്തി പള്ളിക്കരയില്‍ ദേശീയപാതയുമായി ബന്ധിപ്പിക്കും വിധം പദ്ധതി വേണമെന്നാണ് ആവശ്യം.
ഈ ആവശ്യം ഉന്നയിച്ചു ജനപ്രതിനിധികള്‍ക്കും റെയില്‍വേ അധികൃതര്‍ക്കും നിവേദനം നല്കാന് ശാസ്ത്രവേദി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷനായി. സി.വി രമേഷ്, എ.വി പത്മനാഭന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."