ടാക്‌സ് വര്‍ധനവ്: മുന്‍കാല പ്രാബല്യം ഒഴിവാക്കണമെന്ന്
തിരുവനന്തപുരം : ഈ വര്‍ഷം നടപ്പാക്കിയ മുനിസിപ്പല്‍ ടാക്‌സ് വര്‍ധനവിന് 2013 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി കുടിശികയും പലിശയും പിഴപ്പലിശയും ചേര്‍ത്ത് പിരിച്ചെടുക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഒരിക്കല്‍ ഒടുക്കിയ നികുതി വീണ്ടും പുതുക്കിയ നിരക്കില്‍ പിരിച്ചെടുക്കുന്നത് നീതിയുക്തമല്ല. പഴയകെട്ടിടങ്ങള്‍ക്കു പുതിയ സ്ലാബില്‍ ലക്ഷങ്ങള്‍ ലേബര്‍ സെസ്സ് ചുമത്തുന്ന സ്ഥിതിയാണ് . ഇതും പുന: പരിശോധിക്കണം. വാടക പരിഷ്‌ക്കരണ ബില്‍ ഭേദഗതി കൂടാതെ പാസാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ സമ്മത പത്രവും നിലവിലെ ലൈസന്‍സും ഉപയോഗിച്ച് വ്യാപാരി ലൈസന്‍സ് പുതുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരില്‍കണ്ടു നിവേദനം നല്‍കിയെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ പഴേരി ഷെരീഫ് ഹാജി, നടരാജന്‍ പാലക്കാട്, സലാഹുദ്ദീന്‍ കണ്ണൂര്‍, പി.പി അലവിക്കുട്ടി മാസ്റ്റര്‍ മലപ്പുറം, പി.എം ഫാറൂഖ് കാസര്‍കോട്, അച്ചമ്പാട്ട് ബീരാന്‍കുട്ടി, പുത്തൂര്‍മഠം മുഹമ്മദ് കോഴിക്കോട്, ഫഖറുദ്ദീന്‍ തങ്ങള്‍ മലപ്പുറം, എം.ഹമീദ് ഹാജി, കെ.പ്രസന്നകുമാര്‍ തിരുവനന്തപുരം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."