ജി.സി.സി ഉച്ചകോടിക്ക് ഖത്തര്‍ അമീറിനെ ക്ഷണിച്ച് സഊദി രാജാവ്
ജിദ്ദ: റിയാദില്‍ നടക്കുന്ന 40ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിന് സഊദി രാജാവിന്റെ ക്ഷണം. സഊദിയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഈ മാസം 10ന് റിയാദില്‍ നടക്കുന്ന സുപ്രിം കൗണ്‍സിലില്‍ പങ്കെടുക്കാനാണ് രാജാവ് ഖത്തര്‍ അമീറിനെ നേരിട്ട് ക്ഷണിച്ചത്. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി അമീറിനുള്ള ക്ഷണപത്രം സ്വീകരിച്ചു. സല്‍മാന്‍ രാജാവില്‍ നിന്നുള്ള ലിഖിത സന്ദേശം ലഭിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇറാനുമായി ചേര്‍ന്ന് തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നു എന്നാരോപിച്ച് രണ്ടു വര്‍ഷമായി ഖത്തറിനെ ഉപരോധിക്കുകയാണ് സഊദി, യു.എ.ഇ, ബഹ്‌റയിന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍. ഈ രാജ്യങ്ങളുടെ വ്യോമപാതകളില്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് നിരോധനമുണ്ട്. എന്നാല്‍ ആരോപണം ഖത്തര്‍ നിഷേധിച്ചിരുന്നു. സഊദിയെ കൂടാതെ അഞ്ച് രാജ്യങ്ങളാണ് ജി.സി.സിയിലുള്ളത്.
സുദാനില്‍ ഗ്യാസ് ടാങ്കര്‍ സ്‌ഫോടനം; 18 ഇന്ത്യക്കാര്‍ മരിച്ചു
ഖാര്‍ത്തൂം: നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന സുദാനിലെ സെറാമിക് കമ്പനിയിലുണ്ടായ ഗ്യാസ് ടാങ്കര്‍ സ്‌ഫോടനത്തില്‍ 18 ഇന്ത്യക്കാരുള്‍പ്പെടെ 23 മരണം. 130 പേര്‍ക്ക് പരുക്കേറ്റു. 16 ഇന്ത്യക്കാരെ കാണാതായതായും ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഏഴ് ഇന്ത്യക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബെഹ്‌രി ഭാഗത്തെ സീല സെറാമിക് കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ 50 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്.
ഉത്തര ഖാര്‍ത്തൂമിലെ വ്യവസായ മേഖലയിലാണ് ദുരന്തം. സ്‌ഫോടനത്തില്‍ ഫാക്ടറി കോംപൗണ്ടില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്കും തീപ്പിടിച്ചതായി ദൃക്‌സാക്ഷി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."