പൊലിസ് സ്റ്റേഷന്‍ അക്രമിച്ച കേസ്: മുഖ്യപ്രതി പിടിയില്‍
കഠിനംകുളം: കസ്റ്റഡിയിലുള്ള പ്രതിയെ പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് ഉപദ്രവിക്കുകയും പൊലിസ് ജീപ്പ് അടിച്ചു പൊട്ടിച്ചു നാശനഷ്ടം വരുത്തുകയും ചെയ്ത സംഘത്തിലെ പ്രധാന പ്രതി പിടിയിലായി.
കണിയാപുരം ചിറ്റാറ്റ്മുക്കിന് സമീപം പളളി നട സോഫിയ മന്‍സിലില്‍ അഷ്‌ക്കര്‍ (27)നെയാണ് കഠിനംകുളം പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം മലമേല്‍ പറമ്പില്‍ വച്ചുണ്ടായ വാഹനയപകടത്തെ തുടര്‍ന്ന് പതിനൊന്ന് കരികാരിയും മുത്തച്ഛനും മരിച്ച സംഭവത്തെ തുടര്‍ന്ന് വാഹനം ഓടിച്ചിരുന്ന മാഹീന്‍ എന്നയാളെ അറസ്റ്റു ചെയ്തു പൊലിസ് സ്റ്റേഷനറില്‍ കൊണ്ടുപോകുന്ന സമയം പൊലിസ് ജീപ്പ് തടഞ്ഞു പ്രതി മാഹീന്‍ എന്നയാളെ ഉപദ്രവിക്കുകയും തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറി ദീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലിസ് ജീപ്പിന് നാശനഷ്ടം വരുത്തി സ്ഥലത്തുണ്ടായിരുന്ന പൊലിസുകാരെ ആക്രമിക്കുകയും പൊലിസ് സ്റ്റേഷനിലേക്ക് കല്ലെറിയുകയും ചെയ്ത സംഘത്തിലെ ഒന്നാം പ്രതിയാണ് അഷ്‌ക്കര്‍.
അപകട ദിവസം അസ്‌കറും കൂടെ കണ്ടാലറിയാവുന്ന അന്‍പതോളം പേരെ കൂടി സ്റ്റേഷന്‍ ആക്രമിച്ചു പ്രതിയെ ഉപദ്രവിച്ചതായും കഠിനംകുളം പൊലിസ് പറഞ്ഞു. സ്റ്റേഷന് നേരേ സംഘം ചേര്‍ന്നുള്ള ആക്രമണം നടത്തിയതോടെ മറ്റ് പല സ്റ്റേഷനുകളില്‍ നിന്നായി കൂടുതല്‍ പൊലിസ് സ്ഥലത്തെത്തിയ ശേഷമാണ് അക്രമികള്‍ പിരിഞ്ഞുപോയത്. ഇതിനിടെ അപകടം റിപ്പോര്‍ട്ട് ചെയാനെത്തിയ മാധ്യമ പ്രവര്‍ത്തകരേയും ഈ സംഘം അന്ന് ആക്രമിച്ചിരുന്നു. സ്റ്റേഷനില്‍ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം കഠിനംകുളം എസ്.ഐ ബിനീഷ് ലാല്‍, അസിസ്റ്റന്റ് എസ്.ഐ സവാദ് ഖാന്‍ ,എ.എസ്.ഐമാരായ വേണുഗോപാല്‍, മോസസ് അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."