HOME
DETAILS

കുമ്പളയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

  
backup
August 01 2017 | 19:08 PM

%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%9f

കുമ്പള: കുമ്പള ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. അറ്റകുറ്റപ്പണിയുടെ പേരിലാണ് ഏറെ സമയവും വൈദ്യുതി മുടക്കമുണ്ടാക്കുന്നത്. ഇത്തരം ജോലികള്‍ക്കായി രണ്ടു ദിവസം മുമ്പു തന്നെ പൊതുജനങ്ങളെ അറിയിക്കുന്നുണ്ടെങ്കിലും അറിയിപ്പില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ സമയം വൈദ്യുതി മുടങ്ങാറുണ്ടെന്നാണ് ആരോപണം. രണ്ടു മാസത്തോളമായി ആഴ്ചയില്‍ മൂന്നും നാലും ദിവസം വൈദ്യുതി മുടക്കമുണ്ടാകുന്നുണ്ട്. 

ഉളുവാര്‍, കൊടിയമ്മ, ബംബ്രാണ, കളത്തൂര്‍ എന്നീ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചാല്‍ പലപ്പോഴും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷമാണു വൈദ്യുതി തകരാര്‍ പരിഹരിക്കാറുള്ളത്. പ്രസ്തുത പ്രദേശങ്ങളിലെ വൈദ്യുതി ലൈനുകള്‍ കൂടുതലായും കടന്നു പോകുന്നത് തെങ്ങ്, കവുങ്ങ് തോട്ടങ്ങള്‍ക്കിടയിലൂടെയാണ്. ചെറിയൊരു കാറ്റടിച്ചാല്‍ കവുങ്ങുകള്‍ മറിഞ്ഞു പോസ്റ്റുകള്‍ തകരുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സാധാരണമാണ്.
കുമ്പള സെക്ഷനു കീഴിലെ നിരവധി വ്യവസായ സ്ഥാപനങ്ങളെ തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കം സാരമായി ബാധിച്ചിരിക്കുകയാണ്. നിര്‍മാണമേഖലകളും പ്രതിസന്ധിയിലായിരിക്കുകയാണ്. കുമ്പള സെക്ഷന്‍ ഓഫിസ് വിഭജിച്ച് പെര്‍ളയിലും സീതാംഗോളിയിലും പുതിയ സെക്ഷന്‍ അനുവദിച്ചിട്ടും കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാന്‍ ഇതുവരെയുമായിട്ടില്ല.
പ്രശ്‌നത്തിന് അടിയന്തിര പരിഹാരം വേണമെന്നാവശ്യപ്പെട്ട് ജനകീയ സമരങ്ങള്‍ക്കു തുടക്കം കുറിക്കാനൊരുങ്ങുകയാണു നാട്ടുകാര്‍.
അതേ സമയം, കുമ്പള സെക്ഷനു കീഴിലെ പ്രവര്‍ത്തിയുടെ ഭാഗമായല്ല ഇവിടത്തെ പ്രശ്‌നങ്ങളെന്ന് കുമ്പള സെക്ഷനു ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago