എച്ച്.ഡി.എസ് ലാബ് പരിശോധനകള്‍ സുഗമമാക്കാന്‍ മൊബൈല്‍ ആപ് വരുന്നു
തിരുവനന്തപുരം: എച്ച്.ഡി.എസ് ലാബ് പരിശോധനാ പേപ്പറുകളും ആര്‍.എസ്.ബി.വൈ ഇന്‍ഷുറന്‍സ് പേപ്പറുകളുമായി രോഗികള്‍ നെട്ടോട്ടമോടുന്ന കാലം കഴിഞ്ഞു.
പരിശോധനാ റിക്വസ്റ്റും ഫലങ്ങളും ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കൈമാറാം. ആര്‍.എസ്.ബി.വൈ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെട്ട രോഗികള്‍ക്കും ഇത് അനുഗ്രഹമാകും.
രജിസ്‌ട്രേഷന്‍ ഒരു സ്ഥലത്ത് നടന്നുകഴിഞ്ഞാല്‍ ആ രോഗിയുടെ വിശദാംശങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സെര്‍വറിലേക്ക് അപ് ലോഡ് ചെയ്യപ്പെടും. അതുകൊണ്ടുതന്നെ രോഗി ഡോക്ടറുടെ അടുത്തെത്തുമ്പോള്‍ മൊബൈല്‍ ആപ് വഴി രോഗിയുടെ ഒ.പി നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും. രോഗിയുടെ മറ്റ് വിവരങ്ങള്‍ അതിലൂടെ ഡോക്ടര്‍മാര്‍ക്ക് ലഭിക്കും.
ഡോക്ടര്‍ നിര്‍ദേശിക്കുന്ന ലാബ് ടെസ്റ്റുകളും സെര്‍വറില്‍ എത്തും. എച്ച്.ഡി.എസിന്റെ ലാബിലേക്ക് രോഗികള്‍ പോകുമ്പോള്‍ ഒ.പി നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകളുടെ ലിസ്റ്റ് ലാബിലെ ജീവനക്കാര്‍ക്ക് അവിടെ നിന്നു തന്നെ എടുക്കാന്‍ കഴിയും. ഇതിനുവേണ്ടി രോഗിക്ക് വീണ്ടും ആര്‍.എസ്.ബി ഐയുടെ ഓഫിസില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല.
എച്ച്.ഡി.എസ് ലാബില്‍ ചെയ്യുന്ന എല്ലാ പരിശോധനകളും അവിടെതന്നെ ചെയ്യാം. അവിടെ ചെയ്യാത്ത പരിശോധനകള്‍ ഉണ്ടെങ്കില്‍ കംപ്യൂട്ടറില്‍ നിന്നും ലഭിക്കുന്ന പ്രിന്റ്ഔട്ട് മറ്റ് ലാബുകള്‍ക്ക് കൈമാറാം. ലാബുകളില്‍ നല്‍കുന്ന പരിശോധനകളുടെ വിശദാംശങ്ങള്‍ ഡോക്ടര്‍ക്ക് മൊബൈല്‍ ആപിലൂടെ ഡോക്ടര്‍ക്ക് ലഭിക്കുകയും ചെയ്യും. ആപ്ലിക്കേഷന്റെ ആദ്യ പേജില്‍ തന്നെ ഡോക്ടര്‍മാരുടെ പേരും ഡിപ്പാര്‍ട്ട്‌മെന്റുകളും കാണാം.
യൂസര്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ നല്‍കി ലോഗില്‍ ചെയ്തു ലഭിക്കുന്ന പേജില്‍ കണ്‍സള്‍ട്ടേഷന്‍, ബുക്ക് മാര്‍ക്ക്, ക്വിക്ക് ഇന്‍ഫോ എന്നിവ കാണാം. ക്വിക്ക് ഇന്‍ഫോയില്‍ ആവശ്യമുള്ള ഫോണ്‍നമ്പരും മറ്റും വേഗത്തില്‍ ലഭിക്കും. കണ്‍സള്‍ട്ടേഷനില്‍ ആദ്യം ഒ.പി നമ്പര്‍ കൊടുത്താന്‍ രോഗിയുടെ വിവരങ്ങളെല്ലാം അതുവഴി ലഭിക്കും.
രോഗിയെ അഡ്മിറ്റ് ചെയ്യുന്ന വാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. രോഗിക്ക് വേണ്ട ടെസ്റ്റുകള്‍ സെലക്ട് ചെയ്ത് നല്‍കാനും ഡോക്ടര്‍ക്ക് ഈ മൊബൈല്‍ ആപ്പിലൂടെ കഴിയും. പരിശോധനാഫലങ്ങളും ഡോക്ടര്‍ക്ക് ഇതിലൂടെ കാലതാമസമില്ലാതെ ലഭിക്കും. ചികിത്സ കഴിഞ്ഞുമടങ്ങുന്ന രോഗി വീണ്ടും ചികിത്സക്കെത്തിയാല്‍ രോഗിയുടെ മുന്‍രോഗ വിവരങ്ങളെല്ലാം ലഭിക്കുകയും ചെയ്യും. പരീക്ഷണാര്‍ഥം പ്രവര്‍ത്തനം ആരംഭിച്ച മൊബൈല്‍ ആപ്പില്‍ ഡോക്ടര്‍മാര്‍ക്ക് ലോഗിന്‍ ചെയ്ത് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. താമസിയാതെ തന്നെ രോഗികളുടെ മൊബൈല്‍ ഫോണിലേക്കും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതിന്റെ സേവനം വ്യാപിപ്പിക്കാനാവുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്തോഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."