സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് പുനഃക്രമീകരിക്കും: മന്ത്രി ശൈലജ ടീച്ചര്‍
തിരുവനന്തപുരം: നിലവിലെ ഭിന്നശേഷി അവാര്‍ഡ് മറ്റ് ഭിന്നശേഷി വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പുന:ക്രമീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. അവാര്‍ഡ് തുകയില്‍ കാലോചിതമായ മാറ്റം വരുത്തും.
കേന്ദ്ര ഭിന്നശേഷി അവാര്‍ഡ് വിഭാഗങ്ങളുമായി താരതമ്യ പഠനം നടത്തി, സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് പദ്ധതി മാനദണ്ഡങ്ങള്‍ പുതുക്കിയാണ് മാറ്റം വരുത്തുന്നത്. അവാര്‍ഡ് വിഭാഗങ്ങളില്‍ ജില്ലാ ഭരണകൂടങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, മികച്ച സ്വയം തൊഴില്‍ സംരംഭകരായ ഭിന്നശേഷിക്കാര്‍ തുടങ്ങിയ കൂടുതല്‍ വിഭാഗങ്ങളേയും വ്യക്തിഗത വിഭാഗങ്ങളേയും ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ നിരവധി ആളുകള്‍ക്കാണ് സകലതും നഷ്ടപ്പെട്ടത്. ഇതില്‍ നിരവധി ഭിന്നശേഷിക്കാരുമുണ്ട്. പ്രളയത്തില്‍പ്പെട്ട് ഉപജീവനം നഷ്ടപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പുന:സ്ഥാപിക്കുന്നതിനായുള്ള സാമ്പത്തിക സഹായം പരിരക്ഷ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിലൂടെ ഒരു വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം, ഭിന്നശേഷി വിഭാഗത്തിന്റെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വകുപ്പ് നടത്തുന്ന വിവിധ പദ്ധതി വിവരങ്ങളുടെ കൈ പുസ്തക പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാമൂഹ്യനീതി വകുപ്പ് ഡയരക്ടര്‍ ജാഫര്‍ മാലിക്, ഡോ. ഹരികുമാര്‍, ഡോ. മൃദുല്‍ ഈപ്പന്‍, പരശുവയ്ക്കല്‍ മോഹനന്‍, ഡോ. മുഹമ്മദ് അഷീല്‍ പങ്കെടുത്തു.
ജ്യോതിര്‍ഗമയ സ്ഥാപകയും 2017ലെ കേന്ദ്ര സര്‍ക്കാരിന്റെ റോള്‍ മോഡല്‍ അവാര്‍ഡ് ജേതാവുമായ ടിഫാനി ബ്രാര്‍ന്റെ മുഖാമുഖം, ദിവ്യാമൃതം സംഗീത സായാഹ്നം എന്നിവയും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."