പൊതുകിണര്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രമാകുന്നു: അധികാരികള്‍ നിസ്സംഗത വെടിയണമെന്ന് എസ്.കെ.എസ്.എസ്.എഫ്
നെല്ലായ: മോളൂര്‍ സിറ്റിയില്‍ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന പൊതുകിണര്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയതായി മോളൂര്‍ യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ്. പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ട് നെല്ലായ പഞ്ചായത്തിലും പരിസരങ്ങളിലും നിരവധിയാളുകള്‍ മരിക്കുമ്പോഴും മോളൂരിലെ പൊതുകിണര്‍ വൃത്തിയായി സൂക്ഷിക്കാനോ നികത്താനോ അധികാരികള്‍ മുന്നോട്ട് വരാത്തത് ഖേദകരമാണ്. കോഴി മാലിന്യങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ വരെ നിക്ഷേപിക്കുന്ന ഇടമായി പൊതുകിണര്‍ മാറിയിട്ടും രാഷ്ട്രീയ പാര്‍ട്ടികളടക്കം മൗനം പാലിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്.കെ.എസ്.എസ്.എഫ് മോളൂര്‍ ശാഖ എക്സിക്യൂട്ടീവ് യോഗം വ്യക്തമാക്കി. റഊഫ് അന്‍വരി, റഷീദ് കമാലി, ശഫീഖ് ഫൈസി, ശാഫി ഫൈസി, ഇ. കോയ, എം.കെ നാസര്‍, എം.ടി ആശിഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."