HOME
DETAILS

'ആ നികൃഷ്ടജീവിയായ തന്തയെ പിടിച്ച് ജയിലിടയ്ക്കണം സര്‍ക്കാരെ..', എന്തുകൊണ്ട് ഇത്തരം കാഴ്ച്ചകള്‍ ആവര്‍ത്തിക്കുന്നു; മറുപടിയുമായി ഡോ. സന്ധ്യ ജി.ഐ

  
backup
December 05 2019 | 10:12 AM

dr-sandhya-gi-facebook-post-about-trivandrum-mother-sreedevi

കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം കൂടുതല്‍ ചര്‍ച്ച ചെയ്തതും ആശങ്കപ്പെടുകയും ചെയ്തത് ശ്രീദേവി എന്ന അമ്മയേയും ആറു കുട്ടികളുടേയും വാര്‍ത്തയാണ്. ഇത് സംഭവിച്ചത് യു.പിയിലല്ല, കേരളത്തിലാണ്... യു.പിയിലെ സാമൂഹ്യസ്ഥിതിയെ മാത്രം ഓര്‍ത്ത് പരിതപിക്കുന്ന കേരളത്തില്‍ എന്തുകൊണ്ട് ഇത്തരം കാഴ്ച്ചകള്‍ ആവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയാണ് ഡോ. സന്ധ്യ ജി.ഐ.

കുറിപ്പ് വായിക്കാം..

ആറ് കുട്ടികൾ .ആരോഗ്യമുള്ള അച്ഛനും അമ്മയും.പക്ഷെ കുട്ടികൾ പട്ടിണിയിൽ . ഇത് സംഭവിച്ചത് യുപിയിലല്ല, കേരള ത്തിലാണ്.

ഇതിനെ കുറിച്ച് എഴുതുമ്പോൾ ആരോഗ്യ രംഗത്തെ കുറച്ച്, പ്രോഗ്രാമുകളെ കുറിച്ച് പരാമർശിക്കാതെ വഴിയില്ല.

സ്വാതന്ത്ര ലബ്ധിക്ക് ശേഷം ഇന്ത്യ നേരിട്ട രൂക്ഷമായ പ്രശ്നങ്ങളിൽ ഒന്ന് ജനസംഖ്യ പെരുപ്പവും രണ്ടാമത്തേത് കുഞ്ഞുങ്ങളു
ടെ കൂടിയ മരണ നിരക്കുമായിരുന്നു. പോ
ഷകാഹാരക്കുറവും പട്ടിണിയുമായിരു
ന്നു കുഞ്ഞുങ്ങളുടെ മരണങ്ങൾക്ക് ആ കാലഘട്ടങ്ങളിലെ പ്രധാന കാരണങ്ങൾ.

അതു കൊണ്ട് തന്നെ കമ്മ്യൂണിറ്റി മെഡി സിൻ ഡോക്ടറെന്ന നിലയിൽ നമ്മുടെ രാജ്യത്ത് നിലവിലുള്ള നാഷണൽ പ്രോഗ്രാ മുകളെ കുറിച്ച് എഴുതാതിരിക്കാൻ എനി ക്കാവില്ല

1. ICDS പ്രോഗ്രാം . 1975 ൽ തുടങ്ങിയ പ്രോഗ്രാം .

(website: icds-wcd.nic.in

Sector: Child development

Ministry: Ministry of Women and Child development)

ഇതിന്റെ കീഴിലാണ് അങ്കൻ വാടികൾ .ഇവി ടെ 2 - 6 വയസു വരെയുള്ള കുട്ടികൾ ഉണ്ട്. പോഷകസമൃദ്ധമായ ആഹാരം തികച്ചും സൗജന്യമായി കൊടുക്കാൻ സൗകര്യമുണ്ട്. 1000 പോപ്പുലേഷന് ഒരങ്കൻവാടി ഉണ്ട്.

ഒന്നാമത്തെ ചോദ്യം

ഈ കുട്ടികൾ അങ്കൻ വാടിയിൽ പോയിരുന്നില്ലേ??

ഇല്ലെങ്കിൽ എന്തുകൊണ്ട്??

2. കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറ
വിന് പ്രധാനമായ ഒരു കാര്യം അമ്മയുടെ അടിക്കടി പ്രസവമാണ്. അതു കൊണ്ട് തന്നെ ഫാമിലി പ്ലാനിങ്ങിന്റെ പേരിൽ തുട ങ്ങി റിപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് എന്ന നാഷണൽ പ്രോഗ്രാമിൽ എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും സൗജന്യമായി ഫാമിലി പ്ലാനിങ്ങിനുള്ള
എല്ലാ സൗകര്യങ്ങളുണ്ട്. ഇത് എല്ലാ പ്രൈ
മറി ഹെൽത്ത് സെന്ററുകളിലും സബ് സെന്ററുകളിലും ഉണ്ട്.

(Reproductive & Child Health Programms (RCH), Ministry of Health and Family Welfare)

രണ്ടാമത്തെ ചോദ്യം ഈ സ്ത്രീ അല്ലെങ്കിൽ പുരുഷൻ ഫാമിലി പ്ലാനിങ്ങ് നടത്താത്തത് എന്തുകൊണ്ട്???

3. നാഷണൽ ഹെൽത്ത് മിഷൻ എന്ന നാഷണൽ പ്രോഗ്രാമിന്റെ കീഴിൽ അർ
ബൻ ഏരിയയിലും റൂറൽ ഏരിയയിലും ജനങ്ങളുടെ അടുത്ത് എത്തിച്ചേരാൻ ഹെൽത്ത് വർക്കേഴ്സ് ഉണ്ട്. ആഷ എന്നും ഉഷ എന്നും അറിയപ്പെടുന്ന ഈ ഹെൽത്ത് വർക്കഴ്സിനെ അപ്പോയിൻറ് ചെയ്യുന്ന തിനുള്ള മുഴുവൻ അധികാരവും പഞ്ചാ യത്തിനാണ്.

എന്താണ് ഈ ഹെൽത്ത് വർക്കേഴ്സിന്റെ ജോലി.

1000 പോപ്പുലേഷന് ഒരു വർക്കറുണ്ട്.
എല്ലാ വീടുകളും സന്ദർശിച്ച് അവിടെയു
ള്ള സ്ത്രീകളെ ബോധവൽക്കരിക്കാനും ആരോഗ്യ പ്രശ്നങ്ങൾ കണ്ട് പിടിക്കാ നൊക്കെയാണ് ഈ ഹെൽത്ത് വർക്കേഴ്സ് .

(The National Health mission under ministry of health and family welfare )

മൂന്നാമത്തെ ചോദ്യം??

ഇവർ താമസിക്കുന്ന സ്ഥലത്തെ ഗവൺമെന്റ് ഹെൽത്ത് വർക്കർ ഇവരെ
യും കുട്ടികളെയും തിരിച്ചറിഞ്ഞില്ലേ???

ഒരോ പഞ്ചായത്തിനും കോർപ്പറേഷനും ഏകദേശം 30000 പോപ്പുലേഷന് ഡോക്ടറുണ്ട്. നേഴ്സുമാരുണ്ട്. ഹെൽത്ത് ഇൻസ്പെക്ടേഴ്സ് ഉണ്ട്.

ഇതും പോരാഞ്ഞിട്ട് നമുക്ക് സ്കൂൾ ഹെ ൽത്ത് പ്രോഗ്രാമസ് ഉണ്ട്. മിഡ് ഡേ മീൽ പ്രോഗ്രാം ഉണ്ട്.

ഇവയൊന്നും കൂടാതെ നമുക്ക് സാമൂഹ്യ ക്ഷേമ വകുപ്പുണ്ട്.

ഇതിനും അപ്പുറത്ത് നമുക്ക് കുടുംബശ്രീ കൂട്ടായ്മയുണ്ട്.

ഈ കുഞ്ഞുങ്ങൾ സ്കൂളിൽ പോകു ന്നുണ്ടെങ്കിൽ പട്ടിണി കിടക്കുന്ന കാര്യം അദ്ധ്യാപകർ അറിഞ്ഞില്ലേ?

ഇന്ത്യ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഉ ണ്ടാക്കിയ നാഷണൽ പ്രോഗ്രാമുകളുടെ ഭാഗമാണ് ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ.

ഇതെല്ലാം central goverment ന്റെ ഇന്ത്യ മുഴുവനും ഉള്ള പ്രോഗ്രാമുകളാണ്.
പക്ഷെ ഇതിന്റെയെല്ലാം പ്രത്യേകത central government അല്ല ഈ പ്രോഗ്രാമിനെ നിയന്ത്രിക്കുന്നതും നടപ്പിൽ വരുത്തേണ്ട
തും എന്ന്.ഇനി ശ്രദ്ധിക്കേണ്ടത്. എല്ലാ നാഷണൽ പ്രോഗ്രാമുകളും decentralised model പ്രോഗ്രാം ആണ്. അതായത് ഇത് നടത്തേണ്ട ചുമതല സ്റ്റേറ്റുകൾക്കും പ
ഞ്ചായത്തുകൾക്കുമാണ്.ഈ പ്രോഗ്രാമു കളുടെ ഭാഗമായി എത്ര കോടി പണമാണ് സ്റ്റേറ്റ് കളിലേക്ക് ഒഴുകുന്നത് എന്ന് ഏതെ ങ്കിലും നല്ല മനുഷ്യർക്ക് വിവരാവകാശ കമ്മിഷൻ വഴി അന്വേഷിക്കാം.

ഞാൻ മനസ്സിലാക്കിയത് സ്റ്റേറ്റ് ഇത് നടപ്പി ലാക്കുന്നത് പഞ്ചായത്തും കോർപ്പറേഷ നുകളും വഴിയാണ്. അതു കൊണ്ട് തന്നെ പഞ്ചായത്തുകൾക്കും കോർപ്പറേഷനു കൾക്കും ഉത്തരവാദിത്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ല.

ഇനി പൊതുവായ ചോദ്യം?

കേരളത്തിൽ എങ്ങനെയാണ് കുട്ടികൾ പട്ടിണി കെടക്കുന്നത്?

പണി ചെയ്യാൻ ആളുകളില്ലാത്തത് കൊണ്ട് നമ്മൾ ബംഗ്ലാളികളുടെ സഹായം തേടി നടക്കുകയാണ്.

മേലനങ്ങി പണി ചെയ്യാൻ ആറു മക്കളുടെ അപ്പന് എന്താണ് തടസം ?

വർഷം തോറും പ്രസവിക്കേണ്ട ഗതികേട് ഈ സ്ത്രീക്ക് എങ്ങനെ ഉണ്ടായി?

ആറു പിള്ളേരെ സൃഷ്ടിച്ചിട്ട് ഉത്തരവാ ദിത്വങ്ങൾ നിറവേറ്റാതെ നടക്കുന്ന ആ നികൃഷ്ടജീവിയായ തന്തയെ ഡൊമസ്റ്റിക് വയലിൽസിന്റെ പേരിൽ പിടിച്ച് ജയിലിലട ക്കണം സർക്കാരെ....മാത്രമല്ല അവനെ പിടിച്ച് വാസക്ടമി ചെയ്യിക്കണം.

ഗതികേടിന്റെ മൂർദ്ധന്യത്തിൽ പിള്ളേരെ കിണറ്റിലെറിഞ്ഞ് ആത്മഹത്യ ചെയ്യാതെ സത്യം പുറത്ത് പറഞ്ഞ് സഹായം തേടിയ അമ്മയോട് ബഹുമാനം ഉണ്ട്.

അതു കൊണ്ട് തന്നെ ആ സ്ത്രീക്ക് ജീവിക്കാനുള്ള പിന്തുണ കൊടുക്കേ ണ്ടതാണ്. അമ്മയുടേയും കുഞ്ഞുങ്ങ ളുടേയും സുരക്ഷ സ്റ്റേറ്റിന്റെ കയ്യിലാണ്.

ഈ കുഞ്ഞുങ്ങളുടെ ആരോഗ്യനിലവാരം പരിശോധിക്കണം.

Sexual abuse ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന തീർച്ചയായും നടത്തണം.

ആ അമ്മയെ നന്നായി കൗൺസിലിങ്ങ് ചെയ്യണം. പറഞ്ഞതിനെക്കാൾ പറയാത്ത കാര്യങ്ങൾ കാണും.

സർക്കാരിനോടും നന്മ മരങ്ങളോടും രണ്ട് വാക്ക് .

തൊഴിൽ ചെയ്ത് ജീവിക്കാൻ മനുഷ്യരെ അനുവദിക്കുക. അല്ലാതെ സൗജന്യമായി എല്ലാം കൊടുക്കാൻ തുടങ്ങിയാൽ ഈ ആറു പിള്ളേരുടെ അപ്പൻ അവിടെ സുഖവാസം തുടങ്ങും. കുഞ്ഞുങ്ങൾ പിന്നേയും ദുരിതത്തിലാകും.

ഒരു പണിയും ചെയ്യാതെ കള്ളു കിടച്ച് നടക്കുന്ന മനുഷ്യജീവികൾ സ്ത്രീകളെ മുൻനിർത്തി സഹായം ചോദിക്കാം.

അതു കൊണ്ട് തന്നെ സർക്കാർ ചെയ്യേ ണ്ടത് ആ സ്ത്രീക്കും കുഞ്ഞുങ്ങൾക്കും പുനരധിവാസത്തിന് അവസരമൊരുക്കണം

ആറു മക്കളുള്ള ആ അപ്പനെതിരെ കേസെടുക്കാനുള്ള വകുപ്പുകൾ ആണ് കേരളാ പോലീസ് അന്വേഷിക്കേണ്ടത്.

ഈ ഭൂമി കുഞ്ഞുങ്ങളുടേതാണ് .പട്ടിണി കിടക്കാതെ ഭയക്കാതെ അവർ ഇവിടെ ജീവിക്കട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago