HOME
DETAILS
MAL
ഭരണ പരാജയം മറച്ചു വയ്ക്കാന്‍ മുഖ്യമന്ത്രി മാടമ്പി ചമയുന്നു: കെ. സുരേന്ദ്രന്
backup
August 01 2017 | 19:08 PM
കാസര്‍കോട്: ഭരണ പരാജയം മറച്ചു വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മാടമ്പി ചമയുകയാണെന്നു ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്, നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. എം.സി ജോസ്, പി.എ അഷറഫലി, ബാലകൃഷ്ണ വോര്‍കുഡലു, ഡി.സി സി. ജനറല്‍സെക്രട്ടറി അഡ്വ.എ. ഗോവിന്ദന് നായര്‍, മാമുനി വിജയന് എന്നിവര്‍സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."