ഇരു ശരീരമാക്കി വേർപ്പെടുത്തിയ സയാമീസ് ഇരട്ടകൾ അഹ്മദും മുഹമ്മദും സുഖം പ്രാപിക്കുന്നു
റിയാദ്: 15 മണിക്കൂർ നീണ്ട അതി സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ ഇരു ശരീരമാക്കി വേർപ്പെടുത്തിയ ലിബിയൻ സയാമീസ് ഇരട്ടകൾ സുഖം പ്രാപിക്കുന്നു. ആരോഗ്യനില ഭദ്രമായതിനെ തുടർന്ന് ഇരട്ടകളായ അഹ്മദിനെയും മുഹമ്മദിനെയും തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മാറ്റി. റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസർ ജനറലും വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിന് നേതൃത്വം നൽകിയ ഡോക്ടറുമായ അബ്ദുല്ല അൽറബീഅ നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ കുട്ടികളെ സന്ദർശിച്ചു ആരോഗ്യ നിലയിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു.
കുട്ടികളുടെ ആന്തരികാവയവങ്ങളെല്ലാം സാധാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയതായി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ഇരുവരും സ്വാഭാവിക രീതിയിൽ മുല കുടിക്കാൻ തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ സംഘവുമായും മാതാപിതാക്കളുമായും കുട്ടികൾ സ്വാഭാവിക നിലയിൽ പ്രതികരിക്കുന്നുണ്ട്.
നവംബർ 14 നാണ് ലിബിയൻ സയാമീസ് ഇരട്ടകളെ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള 35 മെഡിക്കൽ സംഘം പതിനഞ്ചു മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തിയത്. 35 അംഗ മെഡിക്കൽ സംഘമാണ് കുട്ടികൾക്ക് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയത്. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് ലിബിയയിൽ നിന്നും മാതാപിതാക്കൾക്കൊപ്പം തുനീഷ്യ വഴിയാണ് ലിബിയയിൽ നിന്നും റിയാദിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."