HOME
DETAILS

സര്‍ക്കാരിനെതിരേ സമരവുമായി ഇടതുസംഘടന

  
backup
December 06 2018 | 05:12 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%b5%e0%b5%81%e0%b4%ae

കൊല്ലം: എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാത്തതിനെതിരേ സമരവുമായി സംസ്ഥാന സര്‍ക്കാരിനെതിരേ സമരവുമായി ഇടത് തൊഴിലാളി സംഘടന. കേരള കശുവണ്ടി തൊഴിലാളി കേന്ദ്രകൗണ്‍സിലിന്റെ (എ.ഐ.ടി.യുസി) നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. എ.ഐ.ടി.യുസി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രകടനപത്രികയിലെ വാഗ്ദാനം ചെയ്ത പ്രകാരം പരമ്പരാഗത തൊഴില്‍മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന ബജറ്റില്‍ 3000 കോടി രൂപയെങ്കിലും നീക്കിവയ്ക്കണമെന്നും അദ്ദേഹ ആവശ്യപ്പെട്ടു.
അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതും തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാനാവാത്തതും എല്‍ഡിഎഫ് ഭരണത്തിന്‍ കീഴില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, സ്റ്റാഫിന്റെ ശമ്പളം പരിഷ്‌ക്കരിക്കുക, ഗ്രാറ്റുവിറ്റി വിതരണം പൂര്‍ത്തിയാക്കുക, പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കേന്ദ്രകൗണ്‍സില്‍ പ്രസിഡന്റ് എ ഫസലുദ്ദീന്‍ ഹക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അഡ്വ. ജി ലാലു സംസാരിച്ചു. അഡ്വ. എന്‍ രാജന്‍, എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി ജി ബാബു എന്നിവര്‍ അഭിവാദ്യം ചെയ്തു.
സിപിഐ ജില്ലാസെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍, അഡ്വ. സി.ജി. ഗോപുകൃഷ്ണന്‍, ആര്‍ മുരളീധരന്‍, മുളവന രാജേന്ദ്രന്‍, അയത്തില്‍ സോമന്‍, ഇ.എം റഷീദ് പ്രകടനത്തിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago