പൊലിസ് മര്‍ദിച്ച ദലിത് വിഭാഗക്കാരന് ഹൃദയാഘാതം
പട്ടാമ്പി: പൊലിസ് മര്‍ദനത്തില്‍ അവശനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ദലിത് വിഭാഗക്കാരനായ വൃദ്ധനെ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിച്ചു.
വാടാനാംകുര്‍ശി നിവേദിതയില്‍ പി.പി വേലായുധനാണ് ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടത്. അഞ്ചുദിവസം മുമ്പ് ഷൊര്‍ണൂര്‍ പൊലിസ് സ്‌റ്റേഷനില്‍നിന്നും ജീപ്പിലെത്തിയ മൂന്ന് പൊലിസുകാര്‍ ഇയാളെ വീട്ടിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നു.
റോഡുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുമായുള്ള തര്‍ക്കം ചോദിക്കാനെനെന്ന് പേരിലെത്തിയ പൊലിസുകാരനാണ് തന്നെ മര്‍ദിച്ചതെന്നാണ് റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ വേലായുധന്റെ പരാതി.
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നാല് ദിവസം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും മൊഴി എടുക്കാന്‍ പോലും പൊലിസ് എത്തിയിരുന്നില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊലിസെന്ന് പരിചയപ്പെടുത്തി രണ്ട് പേര്‍ ആശുപത്രിയിലെത്തി വേലായുധനില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
വേലായുധനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വൈകിട്ട് ഡിവൈ.എസ്.പി വിളിക്കുമെന്നും ഇവര്‍ വേലായുധനോട് പറഞ്ഞിരുന്നു. ഇന്നലെ രാത്രിവരെയും പൊലിസ് വിളിച്ചിട്ടില്ല.
ഇതിനിടെയാണ് വന്നവര്‍ പൊലിസുകാരല്ലെന്നറിയുന്നത്. അവര്‍ വേലായുധനെ പൊലിസെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ വേലായുധന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതമുണ്ടാകുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."