കെ.പി ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പറഞ്ഞത്. ഇത്തരത്തില്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണ് ശശികലയെന്നും കടകംപള്ളി പറഞ്ഞു.
നിയമസഭയില്‍ ശബരിമല സംബന്ധിച്ച ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.
ശശികല പ്രസംഗിക്കുന്ന വീഡിയോ ടേപ്പ് മാധ്യമങ്ങളെ കാണിച്ചിരുന്നു. അത് ശശികലയ്ക്ക് ക്ഷീണമായെന്നും തനിക്കെതിരെ ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും കടകംപള്ളി സഭയില്‍ പറഞ്ഞു. ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ തന്ത്രിക്ക് അവകാശമില്ല. ശബരിമല തന്ത്രിയോടു ബോർഡ് വിശദീകരണം ചോദിച്ചതു ശരിയായ നടപടിയാണ്. ശബരിമലയിൽ നിരോധനാജ്ഞ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയോട് ഉപദേശം തേടിയെന്ന വെളിപ്പെടുത്തലിലാണു തന്ത്രിയോടു വിശദീകരണം ചോദിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."