HOME
DETAILS

അത്തിപ്പറ്റ ഉസ്താദ്: തസവ്വുഫിന്റെ കേരളീയ മുഖം

  
backup
December 05 2019 | 18:12 PM

athipatta-usthad-toadays-article-12-06-2019

സൂഫിസത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തിരുത്താനും തസവ്വുഫിന്റെ ആത്മാവ് തിരിച്ചറിയാനും ഏറെ ഉപകാരപ്രദമാണ് പ്രമുഖ സൂഫിവര്യന്‍ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരെ പഠിക്കുന്നത്. ആധുനിക ലോകത്ത് ഒരു മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന വലിയ സന്ദേശം ആ ജീവിതം നമുക്ക് പകര്‍ന്നുതരുന്നു. സ്വാര്‍ഥതയും ദുരഭിമാനവും ഹൃദയങ്ങളെ കാര്‍ന്നുതിന്നുന്ന പുതിയ പരിസരത്തില്‍ നിഷ്‌കളങ്കമായ സ്‌നേഹംകൊണ്ട് ജനഹൃദയങ്ങളെ കൂട്ടിയിണക്കുന്നത് സൂഫികളാണ്. സൂഫിസം വേറിട്ട ഒരു വഴിയല്ല; അത് സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്ന ഒരു പാഠശാലയാണെന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു.
കേരളത്തിലെ സൂഫിസത്തിന്റെ ധന്യമായൊരു വായനയാണ് ആ മഹദ് ജീവിതം. മഖ്ദൂമുമാരും മമ്പുറം തങ്ങന്മാരും പരിചയപ്പെടുത്തിയ തസവ്വുഫിന്റെ ക്രിയാത്മക ലോകം ആ ജീവിത ചിന്തകളിലൂടെ തരളിതമാകുന്നതു കാണാം. ദുര്‍ഗ്രഹമായ തത്ത്വങ്ങളും സിദ്ധാന്തങ്ങളും പറയുന്നതിനു പകരം തസവ്വുഫിനെ സരളമായി ജീവിച്ചുകാണിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉപദേശങ്ങള്‍ക്കപ്പുറം ജീവിതം കണ്ടുകൊണ്ടാണ് ജനങ്ങളില്‍ മാറ്റങ്ങളുണ്ടായത്. പ്രവാചകാനുചരന്മാരെ പോലെയും ഉന്നത ശീര്‍ഷകരായ അവരുടെ പിന്‍ഗാമികളെ പോലെയും പുതിയ കാലത്ത് ജീവിക്കല്‍ സാധ്യമാണോ എന്ന ചോദ്യത്തിനുള്ള മറുപടികൂടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
തിരുസുന്നത്തുകളുടെ ജീവിതാവിഷ്‌കാരമായിരുന്നു ആ ജീവിതം. നൂറ്റാണ്ടില്‍ അപൂര്‍വമായി മാത്രം കടന്നുവരുന്ന യുഗപുരുഷന്മാരുടെ ഗണത്തില്‍ ഒരാളായി വേണം അദ്ദേഹത്തെ മനസിലാക്കാന്‍. ശാദുലി സരണി കേരളത്തില്‍ വിവിധ വഴികളിലൂടെ കടന്നുവന്നത് കാണാം. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മലബാറില്‍ അതിന്റെ പ്രചാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സിറിയന്‍ ആത്മജ്ഞാനികളായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസാ (റ) യുടെയും ശൈഖ് സഅ്ദുദ്ദീന്‍ മുറാദി (റ) ന്റെയും താവഴിയില്‍ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരിലൂടെ അത് കടന്നുവന്നത് മലബാറിന്റെ സൂഫീചരിത്രത്തില്‍ പുതിയൊരു ഉണര്‍വ് സൃഷ്ടിച്ചു. ജീവിതത്തിന്റെ ലക്ഷ്യം മനസിലാക്കാതെ വഴികേടിലായി ജീവിച്ച വലിയൊരു സമൂഹം ജീവിത വിശുദ്ധിയിലേക്ക് തിരിച്ചുനടക്കാന്‍ ഇതിലൂടെ വഴിയൊരുങ്ങി. സാധാരണക്കാര്‍ക്കിടയിലും പണ്ഡിതന്മാര്‍ക്കിടയിലും അഭ്യസ്ഥവിദ്യര്‍ക്കിടയിലും വലിയ വേരോട്ടമാണ് ഇതിന് ലഭിച്ചിരുന്നത്. ശാദുലീ ഖലീഫയായിരുന്ന അദ്ദേഹം അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
സൂഫിസം ഏറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെ സ്വന്തം കര്‍മപഥത്തിലൂടെ പുനരവതരിപ്പിച്ച മഹാനായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് മനസിലാകാത്ത സിദ്ധാന്തങ്ങളോ ദുര്‍ഗ്രാഹ്യമായ ആശയങ്ങളോ അല്ല തസവ്വുഫ്, മറിച്ച് പ്രവാചകരുടെ സുന്നത്തിലധിഷ്ഠിതമായ സമ്പൂര്‍ണ ഇസ്‌ലാമിക ജീവിത വഴിയാണെന്ന് അവര്‍ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു. ആധുനിക കാലത്ത് ഒരു മുസ്‌ലിം എങ്ങനെയായിരിക്കണമെന്ന് വരച്ചുകാണിക്കുന്നതായിരുന്നു ആ ജീവിതം.
ജീവിതകാലം മുഴുവന്‍ തസവ്വുഫിനെ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയും തനിക്കു ശേഷവും അത്തരം ചിന്തകള്‍ കേരളത്തില്‍ സജീവമായി നിലനില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. തസവ്വുഫ് സമഗ്രമായി പഠിപ്പിക്കപ്പെടുകയും ആത്മീയ ജീവിതം പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു കേന്ദ്രം എന്ന സ്വപ്നം ആരംഭിക്കുന്നത് അവിടെനിന്നാണ്. തന്റെ ജീവിതത്തിന്റെ സായാഹ്നത്തിലാണെങ്കിലും ആ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടാണ് ആ മഹാത്മാവ് ലോകത്തോട് വിടപറഞ്ഞത്. അത്തിപ്പറ്റ തന്റെ വീടിനടുത്ത് തല ഉയര്‍ന്നുനില്‍ക്കുന്ന ഫത്ഹുല്‍ ഫത്താഹ് ആത്മീയ പഠന കേന്ദ്രം വലിയൊരു ചിന്താപദ്ധതിയുടെ ഭാഗമായി രൂപം കൊണ്ടതായിരുന്നു. 2017 ലാണ് ഇത് നിലവില്‍ വന്നത്.
തസവ്വുഫ് അപരവല്‍ക്കരിക്കപ്പെടുകയും സംശയദൃഷ്ടിയോടെ മാത്രം സമീപിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് 'തസവ്വുഫ് തന്നെയാണ് പരിഹാരം' എന്ന വലിയൊരു ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഇങ്ങനെയൊരു പദ്ധതിക്ക് മുന്നിട്ടിറങ്ങിയത്. തസവ്വുഫ് പലരും ആരോപിക്കുന്നതുപോലെ പുതിയൊരു സൃഷ്ടിയല്ല. മറിച്ച്, അത് ഇസ്‌ലാമിന്റെ സമ്പൂര്‍ണതയാണ്. പ്രവാചകീയ സുന്നത്തുകളുടെ സമഗ്രമായ അനുവര്‍ത്തനമാണ് അതിന്റെ ആവിഷ്‌കാരം. ഭൗതിക ആശയങ്ങളുടെമേല്‍ രൂപംകൊണ്ട ചിന്താപ്രസ്ഥാനങ്ങളെല്ലാം ആത്മീയ പാപ്പരത്തം നേരിടുന്നത് എവിടെയും പ്രകടമാണ്. പുതിയ തലമുറ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ധൈഷണിക പ്രതിസന്ധിയും ആത്മീയതയുടെ കുറവുതന്നെ. ഈയൊരു സാഹചര്യത്തില്‍ വരുംതലമുറകളെ വഴിനടത്തുക തസവ്വുഫായിരിക്കുമെന്ന് ദീര്‍ഘദര്‍ശനം നടത്തുകയാണ് അദ്ദേഹം.
സമൂഹത്തില്‍ എല്ലാവരോടുമുള്ള ബാധ്യതകള്‍ പൂര്‍ണാര്‍ഥത്തില്‍ നിറവേറ്റുന്ന ഒരു മനുഷ്യനായി ജീവിക്കാനുള്ള പരിശീലനമാണ് ഇന്ന് ആളുകള്‍ക്ക് ആവശ്യം. സൂഫികള്‍ ഏതൊരു സമൂഹത്തിലും നടത്തിയിരുന്നത് ഈയൊരു പരിശീലനമാണ്. പരസ്പര സ്‌നേഹം, സാഹോദര്യം, സഹവര്‍ത്തിത്വം, കാരുണ്യം, ബഹുമാനം തുടങ്ങി സര്‍വ ഉത്തമ മൂല്യങ്ങളും സമ്മേളിച്ച ഒരു തലമുറ എന്നും നിലനില്‍ക്കേണ്ടതുണ്ട്. സഹജീവികളോടും ജീവജാലങ്ങളോടും പരിസ്ഥിതിയോടു പോലും കരുണ കാണിക്കുന്ന തലമുറ. ഒരാളും എവിടെയും വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യാത്ത സാഹചര്യങ്ങളുണ്ടാകണം. എവിടെയെങ്കിലും ആരെങ്കിലും സങ്കടപ്പെടുന്നുണ്ടെങ്കില്‍ അവരുടെ കണ്ണീരൊപ്പാന്‍ ആളുകളുണ്ടാകണം. ഫത്ഹുല്‍ ഫത്താഹ് എന്ന ഒരു ചിന്തയിലൂടെ തസവ്വുഫിന്റെ ഇത്തരം പ്രായോഗിക ആവിഷ്‌കാരമാണ് ആ മഹാമനീഷി സ്വപ്നം കണ്ടിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago