HOME
DETAILS

അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് പരാതി: പ്രക്ഷോഭവുമായി സി.പി.ഐ

  
backup
December 06 2018 | 06:12 AM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-2

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് പരാതി. പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന നടപടിക്കെതിരേ പ്രക്ഷോഭവുമായി ഭരണകക്ഷിയായ സി.പി.ഐ രംഗത്തെത്തിയിരിക്കുകയാണ്.
പെന്‍ഷന്‍ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള വിവരശേഖരണത്തില്‍ പറ്റിയ പിഴവുകളാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടാന്‍ ഇടയാക്കുന്നതെന്ന് സി.പി.ഐ ആരോപിക്കുന്നു. വാഹനം ഇല്ലാത്തവര്‍ക്ക് നാലുചക്ര വാഹനങ്ങള്‍ ഉണ്ടെന്ന് രേഖപ്പെടുത്തുകയും ജീവിച്ചിരിക്കുന്ന ഗുണഭോക്താക്കളെ മരിച്ചവരില്‍ ഉള്‍പ്പെടുത്തിയുമാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
വിവരശേഖരണത്തില്‍ സംഭവിച്ച ഇത്തരത്തിലുള്ള അപാകത മൂലം പഞ്ചായത്തില്‍ നൂറില്‍പരം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം നഷ്ടപ്പെട്ടിരിക്കുന്നത്. പേരുകള്‍ രേഖപ്പെടുത്തുന്നതില്‍ വന്ന തെറ്റുകളും അര്‍ഹരായവരുടെ പെന്‍ഷന്‍ തടഞ്ഞുവെക്കാന്‍ കാരണമായിരിക്കുകയാണ്. അതേസമയം അനര്‍ഹരായ പലര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
പരാതികള്‍ ഉയര്‍ന്നതോടെ ഉടന്‍ തന്നെ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല. പെന്‍ഷന്‍ ലഭിക്കാതായതോടെ വിധവകളും വയോധികരും രോഗികളും ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. നിര്‍ധനരായവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും സി.പി.ഐ കടങ്ങോട് ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
സത്താര്‍ പന്നിത്തടം അധ്യക്ഷനായ യോഗത്തില്‍ ടി.പി.ജോസഫ്, വി. പരമേശ്വരന്‍, സി.സി പവനന്‍, ഇ.എസ് മുരളി, ജയന്‍ചിറമനേങ്ങാട്, അഷറഫ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago