സര്‍ക്കാര്‍ വിദ്യാലയത്തില്‍ ശലഭോദ്യാനമൊരുക്കി ബി.എഡ് വിദ്യാര്‍ഥികള്‍
എരുമപ്പെട്ടി: സര്‍ക്കാര്‍ വിദ്യാലയത്തില്‍ ശലഭോദ്യാനമൊരുക്കി ശ്രദ്ധേയരായിരിക്കുകയാണ് ബി.എഡ് ട്രെയിനിങ് വിദ്യാര്‍ഥികള്‍ .
എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക പരിശീലനത്തിനെത്തിയ പെരുമ്പിലാവ് എം.ഒ.ടി.സി ട്രെയിനിങ് കോളജിലെ വിദ്യാര്‍ഥികളാണ് വേറിട്ട പ്രവര്‍ത്തനം കാഴ്ചവെച്ചത്. ബി.എഡ് വിദ്യാര്‍ഥികളായ എ.എം തസ്‌നി, അഞ്ജലി എടക്കളത്തൂര്‍, എം.സ്വാതി, കെ.എസ് പ്രസീദ എന്നിവര്‍ ചേര്‍ന്നാണ് എരുമപ്പെട്ടി സ്‌കൂളില്‍ ചിത്രശലഭങ്ങള്‍ക്കായി ഉദ്യാനം തീര്‍ത്തിരിക്കുന്നത്. അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ തങ്ങളുടേതായൊരു കയ്യൊപ്പ് സ്‌കൂളിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന തീരുമാനമാണ് ശലഭോദ്യാനം എന്ന ചിന്തയ്ക്ക് കാരണമായത്. സ്‌കൂളിന്റെ പ്രധാന കവാടത്തിനോട് ചേര്‍ന്നാണ് ശലഭോദ്യാനമൊരുക്കിയിരിക്കുന്നത്.ചിത്രശലഭങ്ങളുടെ പ്രജനനത്തിനും അവയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ പൂച്ചെടികളും ഇലച്ചെടികളുമാണ് ഉദ്യാനത്തില്‍ നട്ടിരിക്കുന്നത്.
കുടിവെള്ളത്തിനായി ചെറിയ കുളവും ഉദ്യാനത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. കുട്ടികളെ ആഘര്‍ഷിക്കുന്നതിനായി സ്‌കൂള്‍ മതിലില്‍ വരച്ച വര്‍ണ്ണ ചിത്രങ്ങളും ഉദ്യാനത്തെ മനോഹരമാക്കുന്നു. പ്രധാന അധ്യാപിക എ.എസ് പ്രേംസി ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.നന്ദകുമാര്‍ അധ്യക്ഷനായി. അധ്യാപകരായ സൈജു കൊളേങ്ങാടന്‍, മുഹമ്മദ് ഹനീഫ, ഒ.ജി പ്രേംപ്രസാദ്, ഡോളി മാത്യുസ്, സുനില്‍ എന്നിവര്‍ പങ്കെടുത്തു.
വെയിറ്റിങ് ഷെഡില്‍ 'ട്രൈബല്‍ പെയിന്റടിച്ച് 'വിദ്യാര്‍ഥികള്‍
വെള്ളാങ്ങല്ലൂര്‍: നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂളിനു മുന്നിലുള്ള വെയ്റ്റിങ് ഷെഡ് ചായമടിച്ചു മനോഹരമാക്കി. ആദ്യ ചിത്രം വരച്ച് പ്രിന്‍സിപ്പല്‍ എം.നാസറുദീന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ടി.വി സ്മിത നേതൃത്വം നല്‍കി. അധ്യാപകന്‍ തോമസ്, വിദ്യാര്‍ഥികളായ നീലാഞ്ജന, അനേഷ്, ആദിത്യന്‍, ഷിനില്‍, അമ്താന്‍, കരീം ക്രിസ്റ്റിന്‍, അനുരാഗ്, അമല്‍, മുഹമ്മദ് സിനാന്‍, മുഹമ്മദ് സഹദ്, മുഹമ്മദ് റൗഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."