താനാളൂര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജനത്തിനു തുടക്കം
താനൂര്‍: താനാളൂര്‍ പഞ്ചായത്തിനു കീഴില്‍ സമഗ്രം താനാളൂര്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാലിന്യ നിര്‍മാര്‍ജന പരിപാടിയുടെ ഉദ്ഘാടനം വി അബ്ദുറഹ്മാന്‍ എം. എല്‍.എ നിര്‍വഹിച്ചു.
വളരെ ശാസ്ത്രീയമായ രീതിയിലാണു പഞ്ചായത്ത് മാലിന്യങ്ങള്‍ ഒരുമിച്ച് കൂട്ടുന്നത്.പഞ്ചായത്തിലെ ഓരോ വീടുകളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി ഒഴിവാക്കുന്നില്ല എന്നുറപ്പു വരുത്തുന്നതിനു ഓരോ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇവ ശേഖരിച്ചു വെക്കുന്നതിനു ബാഗുകള്‍ നല്‍കിയിട്ടുണ്ട്.
മാസത്തിലൊരിക്കല്‍ ഇവ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ ശേഖരിച്ച് റീ സൈക്ലിങിനു നല്‍കും. ഈ തുക തൊഴിലാളികളുടെ വേതനത്തിനുപയോഗിക്കുമെന്നു പഞ്ചായത്തധികൃതര്‍ പറഞ്ഞു. ഇങ്ങിനെ ഒരുമിച്ചു കിട്ടിയ മാലിന്യങ്ങള്‍ വലിയ വാഹനങ്ങളില്‍ നിറച്ചു കൊണ്ടു പോവുകയാണു ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങില്‍ താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുല്‍റസാഖ് അധ്യക്ഷനായി. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. എം ബാപ്പുഹാജി, വി.പി സുലൈഖ, ഡെപ്യൂടി ഡയറക്ടര്‍ കെ മുരളീധരന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി ഉമറുല്‍ ഫാറൂഖ്, കെ.എം മല്ലിക ടീച്ചര്‍,സമീര്‍ തുറുവായില്‍, രാധ മാമ്പറ്റ, കളത്തില്‍ ബഷീര്‍, വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സഹദേവന്‍, ഹനീഫ പാലാട്ട്, ഇ ജയന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."