കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകളുടെ മത്സരയോട്ടം യാത്രക്കാരില്‍ ഭീതി പരത്തുന്നു
വളാഞ്ചേരി: കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും യാത്രക്കാരില്‍ ഭീതി പരത്തുന്നു. പെരിന്തല്‍മണ്ണ-വളാഞ്ചേരി റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലാണ് മത്സരയോട്ടവും സംഘര്‍ഷവും പതിവ് കാഴചയായിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മുമ്പിലും പിറകിലുമായി സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നത് പലപ്പോഴും സംഘര്‍ഷത്തിന് കാരണമാകുകയാണ്. സമയക്രമത്തെ സംബന്ധിച്ച തര്‍ക്കമാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. സമയനിഷ്ടയില്ലാതെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നതും ഒരേദിശയിലേക്ക് തന്നെ രണ്ടുബസുകള്‍ ഒരേസമയം പോകുന്നതും ഈ റൂട്ടില്‍ സര്‍വസാധാരണമാണ്. ഗതാഗത തടസമാണ് ഇത്തരത്തില്‍ ഓടുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റിലെ ബ്ലോക്കായിരുന്നു പ്രധാനമായു ഗതാഗത തടസം നേരിട്ടിരുന്നത്. എന്നാല്‍ ഇതിന് പരിഹാരമായി മേല്‍പ്പാലം വന്നതിന് ശേഷവും ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതായി യാത്രക്കാര്‍ പരാതിപെടുന്നു.
കെ.എസ്.ആര്‍.ടി.സി ലാഭകരമായിരുന്ന ഈ റൂട്ടില്‍ ഫലപ്രദമായി സര്‍വീസ് നടത്താനാകാത്തതില്‍ നഷ്ട്ത്തില്‍ കലാശിക്കുന്നതായി ആക്ഷേപമുണ്ട്. ദേശസാല്‍കൃത റൂട്ടായ ഇതുവഴി ഇരുപതോളം ബസുകള്‍ സര്‍വീസ് നാടത്തിയിരുന്നെങ്കിലും ഇതു എട്ടായി ചുരുങ്ങിരിക്കയാണ്. സ്വകാര്യ ബസുകാരുമായുള്ള തര്‍ക്കം പല സര്‍വീസുകളും നിര്‍ത്തലാക്കാന്‍ കാരണമായി. നിരവധി വളവുകളും ഗര്‍ത്തങ്ങളുമുള്ള ഈ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം പലപ്പോയും അപകടത്തിനും കാരണമാകുന്നു ഇത് യാത്രക്കാരില്‍ ഭീതിപരത്തുന്നു. മത്സരയോട്ടവും സംഘര്‍ഷവും ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."