പിന്‍സീറ്റ് ഹെല്‍മറ്റില്ലാതെ കുടുങ്ങിയത് 479 പേര്
കാക്കനാട്: ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്തതിനു സംസ്ഥാനത്ത് ഇന്നലെ പിടിയിലായത് 479 പേര്. ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചു പിടിയിലായതു 427 പേര്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരില്‍നിന്ന് മോട്ടര്‍ വാഹന വകുപ്പ് ഇന്നലെ പിഴയായി ഈടാക്കിയത് 8,15,750 രൂപ.
എറണാകുളം ജില്ലയില്‍ 51 പേരാണ് ഹെല്‍മറ്റില്ലാതെ പിന്‍സീറ്റിലിരുന്നു കുടുങ്ങിയത്. ജില്ലയില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ച 28 പേരും കുടുങ്ങി. തിരുവനന്തപുരം ജില്ലയിലാണ് ഹെല്‍മറ്റില്ലാതെ പിടിയിലായ പിന്‍സീറ്റുകാര്‍ കൂടുതല്‍. 59 പേര്. അവിടെ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ച 62 പേരും കുടുങ്ങി. ഇടുക്കിയിലാണ് കുറവു പിന്‍സീറ്റുകാര്‍. 16പേര്. ഇവിടെ ഹെല്‍മറ്റില്ലാതെ കുടുങ്ങിയ ഡ്രൈവര്‍മാരുടെ എണ്ണം 14. സീറ്റ് ബെല്‍റ്റ് ഇല്ലാത്തതിനു 162 ഡ്രൈവര്‍മാര്‍ക്കെതിരേയാണ് സംസ്ഥാനത്ത് ഒട്ടാകെ നടപടിയെടുത്തത്. തിരുവനന്തപുരത്തും കൊല്ലത്തുമാണ് സീറ്റ് ബെല്‍റ്റ് ഇല്ലാതെ കുടുങ്ങിയവരുടെ എണ്ണം കൂടുതല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."