സമസ്ത നിര്‍വഹിക്കുന്നത് മഹത്തായ ദൗത്യം: ജിഫ്‌രി തങ്ങള്‍
ചാവക്കാട്: മഹത്തായ ദൗത്യത്തിനു വേïിയാണ് സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും വിശുദ്ധ ദീനിന്റെ സംരക്ഷണം ഏറ്റെടുത്ത് ഇസ്‌ലാമിന്റെ തനതായ രൂപം പ്രചരിപ്പിച്ചത് സമസ്തയാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
മതസൗഹാര്‍ദം കൈവിടാതെ, ആര്‍ക്കും ഒരു പരാതിയുമില്ലാത്ത രൂപത്തിലാണ് സമസ്തയെ നേതാക്കള്‍ സംരക്ഷിച്ചത്. സമസ്തയുടെ ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാകും. വിദ്യാഭ്യാസ രംഗത്തെ മാതൃകയായ മദ്‌റസകള്‍ ഇല്ലെങ്കില്‍ നാട്ടില്‍ തീവ്രവാദവും ഭീകരതയും ഉടലെടുക്കുമായിരുന്നു.
ഇതിനെ പ്രതിരോധിച്ച് നിര്‍ത്തിയത് മദ്‌റസാ പ്രസ്ഥാനമാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സഹിഷ്ണുതയും മതസൗഹാര്‍ദവും മദ്‌റസകള്‍ നിര്‍മിച്ചെടുത്ത സംസ്‌കാരത്തിന്റെ ഫലമാണെന്നും പൂര്‍വികര്‍ ആവിഷ്‌കരിച്ച ഈ മതപഠന സംവിധാനം ക്രിയാത്മകമായി മുന്നോട്ടു കൊïുപോവാന്‍ നാം സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സന്ദേശ ജാഥകളുടെ സമാപന സംഗമം ചാവക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജാഥാ നായകരായ ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉപനായകരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവരും ബശീര്‍ ഫൈസി ദേശമംഗലം, എം.എ ചേളാരി, സത്താര്‍ പന്തലൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."