അശ്വമേധം പദ്ധതിക്കു തുടക്കം
ശ്രീകൃഷ്ണപുരം: കേരളത്തില്‍ പാലക്കാട് ഉള്‍പ്പെടെയുള്ള എട്ടു ജില്ലകളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഊര്‍ജ്ജിത കുഷ്ഠരോഗ നിര്‍മാര്‍ജന പ്രചരണ പരിപാടിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീകൃഷ്ണപുരം ബ്ലോക്കില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.അരവിന്ദാക്ഷന് നിര്‍വഹിച്ചു, ബിന്ദു ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ഡോ. ദീപക് ഗോപിനാഥ്, ഹരിദാസന്, ടി.എസ്.സുബ്രഹ്മണ്യന് സംസാരിച്ചു.
ഡിസംബര്‍ 5 മുതല്‍ 19 കൂടിയുള്ള ദിവസങ്ങളില്‍ പ്രത്യേക പരിശീലനം ലഭ്യമാക്കിയ വളന്റിയര്‍മാരാണ് ഓരോ വീടുകളിലും നേരിട്ടെത്തി പരിശോധന നടത്തിയാണ് ആദ്യഘട്ടം പ്രവര്‍ത്തനം നടത്തുന്നത്. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുന്നതാണ് അടുത്ത ഘട്ടം. ജനങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കുന്ന കുഷ്ഠരോഗം പോലുള്ള മാരക രോഗങ്ങളെ മാറ്റിയെടുക്കാന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."