ശുഭ്രസാഗരമായി ചാവക്കാട്
തൃശുര്‍: നാടും നഗരവും താïിയ ആറു ദിവസത്തെ പ്രയാണത്തിനു ശേഷം സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സന്ദേശജാഥകള്‍ക്ക് ആവേശ സമാപനം. സമസ്ത സെക്രട്ടറി കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാരും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും നയിച്ച ഉത്തരമേഖലാ സന്ദേശ ജാഥ അവസാന ദിവസമായ ഇന്നലെ ചെര്‍പ്പുളശ്ശേരി,കൊപ്പം,പട്ടാമ്പി, കൂറ്റനാട്,ഓട്ടുപാറ,പെരുമ്പിലാവ് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ചാവക്കാട് സമാപിച്ചത്.
ഏഴ് ദിവസം നീïുനിന്ന ഉത്തരമേഖലാ ജാഥയെ പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്(ക്യാപ്റ്റന്‍),അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്(വൈസ് ക്യാപ്റ്റന്‍), വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി(ഡെപ്യൂട്ടി ക്യാപ്റ്റന്‍),കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ എളേറ്റില്‍(ഡെപ്യൂട്ടി ലീഡര്‍),കെ.ടി ഹുസൈന്‍ കുട്ടി മൗലവി പുലിയാട്ടുകുളം(ഡയരക്ടര്‍), സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോട്(അസി.ഡയരക്ടര്‍), അബ്ദുസ്സമദ് മുട്ടം(കോ ഓഡിനേറ്റര്‍),പി. ഹസൈനാര്‍ ഫൈസി ഫറോക്ക് (അസി. കോ ഓഡിനേറ്റര്‍), യൂനുസ് ഫൈസി വെട്ടുപാറ (മീഡിയ) എന്നിവരുടെ നേതൃത്വത്തില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും 60 സ്ഥിരാംഗങ്ങളുമാണ് നയിച്ചത്.
ദക്ഷിണ മേഖലാ ജാഥ മലപ്പുറം ജില്ലയിലെ പര്യടനത്തിന്റെ അവസാന ദിനമായ ഇന്നലെ പുത്തനത്താണി, കുറ്റിപ്പുറം, ചങ്ങരംകുളം, കുന്നംകുളം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് ചാവക്കാട് സമാപിച്ചത്. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (ക്യാപ്റ്റന്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (വൈസ്. ക്യാപ്റ്റന്‍), എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ് (ഡെപ്യൂട്ടി ക്യാപ്റ്റന്‍), കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ (ഡയരക്ടര്‍), വി.എം. ഇല്യാസ് ഫൈസി തൃശൂര്‍ (അസി. ഡയരക്ടര്‍), അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി വെന്നിയൂര്‍ (കോ ഓഡിനേറ്റര്‍), സലീം എടക്കര (അസി. കോ ഓഡിനേറ്റര്‍), റഫീഖ് അഹമ്മദ് തിരൂര്‍ (മീഡിയ) എന്നിവരുടെ നേതൃത്വത്തില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും 60 സ്ഥിരാംഗങ്ങളുമാണ് ദക്ഷിണ മേഖലാ ജാഥയെ നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."