HOME
DETAILS
MAL
രജിസ്ട്രേഷന് ഓഫിസ് ഉപരോധിക്കും
backup
August 08 2016 | 20:08 PM
എടപ്പാള്‍: രജിസ്ട്രേഷന് ഫീസ് കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പതിനൊന്നിന് രാവിലെ പത്തിന് എടപ്പാള്‍ രജിട്രേഷന് ഓഫിസ് ഉപരോധിക്കാന്‍ കോണ്‍ഗ്രസ് എടപ്പാള്‍ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കാലടി, എടപ്പാള്‍, വട്ടംകുളം, തവനൂര്‍ പഞ്ചായത്തുകളിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഉപരോധം. മണ്ഡലം പ്രസിഡന്റ് ചുള്ളിയില്‍ ഉണ്ണി അധ്യക്ഷനായി. ഡി.സി.സി അംഗങ്ങളായ കെ.വി നാരായണന്, ചക്കന്‍ കുട്ടി, സുരേഷ് പൊല്‍പ്പാക്കര, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.പി വേലായുധന്, ഗംഗാധരര്‍ മാസ്റ്റര്‍, പി.കെ ബക്കര്‍, ജനതാ മനോഹരന്, പ്രശാന്ത് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."