വിരണ്ടോടിയ ആന പൊട്ടകിണറ്റില്‍ വീണ് ചരിഞ്ഞു
കുന്നംകുളം: കുന്നംകുളം ആര്‍ത്താറ്റില്‍ വിരണ്ടോടിയ ആന പൊട്ടകിണറ്റില്‍ വീണ് ചരിഞ്ഞു. വലിയ പുരക്കല്‍ ധ്രുവനാണ് ചരിഞ്ഞത്. കീഴൂര്‍ സ്വദേശി വലിയ പുരക്കല്‍ അബീഷിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ധ്രുവന്‍.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. കുറക്കന്‍ പാറയിലുള്ള ആനപറമ്പില്‍ തളച്ച കൊമ്പനെ വെള്ളകൊടുക്കാനായി അഴിച്ചപ്പോഴാണ് അനുസരണക്കേട് കാട്ടി ഇടഞ്ഞോടിയത്. ഓട്ടത്തിനിടയില്‍ പുല്ല്മൂടി കിടന്നിരുന്നു കിണറ്റിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും കിണറിന് വ്യാസം കുറവായതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ നെല്ലുവായ് ക്ഷേത്രത്തിലെ ആനയൂട്ടില്‍ പങ്കെടുത്തശേഷം ആനപറമ്പില്‍ തളച്ചതായിരുന്നു. സംഭവമറിഞ്ഞ് നിരവധി ആനപ്രേമികള്‍ സ്ഥലത്തെത്തി. കുന്നംകുളം പൊലീസിന്റെയും ഫയര്‍ഫേഴ്‌സിന്റെയും നേതൃത്വത്തില്‍ ജെസിബികള്‍ ഉപയോഗിച്ച് ജഡം പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിച്ചികൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."