ഓട്ടുപാറ മാര്‍ക്കറ്റില്‍ ഗര്‍ഭിണിയായ പശുവിനെ അറുത്ത് മാംസ വില്പന: നഗരസഭ കട അടച്ചു പൂട്ടി
വടക്കാഞ്ചേരി : നഗരസഭയുടെ കീഴിലുള്ള ഓട്ടുപാറ മാര്‍ക്കറ്റില്‍ ഗര്‍ഭിണിയായ പശുക്കളെ അറുത്ത് വില്ലന നടത്തുന്നതായി കണ്ടെത്തല്‍ . ഇതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വകുപ്പ് അധികൃതര്‍ മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന കട അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാര്‍ക്കറ്റില്‍ ചത്തതും ഗര്‍ഭിണിയുമായ പശുക്കളെ അറുത്ത് മാംസ വില്‍പ്പന നടക്കുകയാണെന്ന് ആരോപിച്ച് കൗണ്‍സിലര്‍ ചന്ദ്രമോഹന് കുമ്പളങ്ങാടിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. നഗരസഭ ഓഫീസിന് മുന്നില്‍ മാര്‍ക്കറ്റില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന വാഹനം പ്രവര്‍ത്തകര്‍ തടയുകയും മാലിന്യത്തില്‍ നിന്ന് പശുക്കിടാവിന്റെ ജഢം കണ്ടെത്തുകയും ചെയ്തതോടെ സംഭവത്തിന് സ്ഥിരീകരണവുമായി . നഗരസഭ യോഗത്തില്‍ കൗണ്‍സിലര്‍ ഈ വിഷയം ഉന്നയിച്ചതോടെയാണ് അടിയന്തര നടപടി ഉണ്ടായത്. തുടര്‍ന്ന് മാര്‍ക്കറ്റിലേക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. വി.എം ഗോപീ ദാസ് , എം.കെ അശോകന്, കെ.സി സുമേഷ്, വി.പി ജയാനന്ദന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."