എന്‍.സി.പി പ്രവര്‍ത്തകരും സി.പി.ഐയിലേക്ക്
പാവറട്ടി: മണലൂര്‍ നിയോജക മണ്ഡലത്തിലെ എന്‍.സി.പി. പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേര്‍ന്നതായി മണ്ഡലം സെക്രട്ടറി കെ.വി വിനോദന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അമ്പതോളം എന്‍.സി.പി പ്രവര്‍ത്തകരാണ് സി.പി.ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എന്‍.സി.പി നേതൃത്വം വര്‍ഗ്ഗീയതക്ക് എതിരെ ശക്തമായ നിലപാടെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. എന്‍.സി.പി കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ജോസഫ്, മണലൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം തോപ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സി.പി.ഐ ല്‍ ചേര്‍ന്നത്. ഈ മാസം ഏഴിന് വൈകീട്ട് അഞ്ചിന് മുല്ലശേരി കമ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പാര്‍ട്ടിയിലേക്ക് പുതിയ അംഗങ്ങളെ സ്വീകരിക്കും. സി.എന്‍ ജയദേവന് എം.പി, കെ.പി രാജേന്ദ്രന് ,കെ.കെ വല്‍സരാജ് തുടങ്ങിയ സി.പി.ഐ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ജനതാദള്‍ എസില്‍ നിന്നും മണലൂര്‍ മണ്ഡലത്തിലെ 300 ഓളം പ്രവര്‍ത്തകര്‍ ഒരാഴ്ച മുന്നേ സി.പി.ഐ യില്‍ ചേര്‍ന്നതിനു പിറകെയാണ് എന്‍.സി.പി യുടെ പ്രവര്‍ത്തകരും സി.പി.ഐയിലേക്കെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."