പൊതുമരാമത്ത് അധികൃതരുടെ നടപടി നെല്‍കൃഷി ഇല്ലാതാക്കുന്നു
എരുമപ്പെട്ടി : റോഡ് വികസനത്തിനായി പൊതുമരാമത്ത് അധികൃതര്‍ ജലസേചന കനാല്‍ മൂടിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായ വേലൂര്‍ വെള്ളാറ്റഞ്ഞൂര്‍ പാടശേരത്തിലേക്ക് വെള്ളമെത്തിക്കുന്ന കനാലാണ് അധികൃതര്‍ മണ്ണിട്ട് മൂടിയത്.
നൂറ്റിയിരുപത് ഏക്കറോളം വിസ്തൃതിയില്‍ നെല്‍കൃഷി നടത്തുന്ന പാടശേഖരമാണ് വെള്ളാറ്റഞ്ഞൂര്‍.വടക്കാഞ്ചേരി-കേച്ചേരി പുഴയിലെ പാത്രമംഗലം ഭാഗത്ത് നിന്ന് മൂന്ന് മിനി കോണ്‍ക്രീറ്റ് കനാല്‍ വഴിയാണ് പാടശേഖരത്തിലേക്ക് ജലസേചനം നടത്തുന്നത്.ഇതില്‍ പുലിയന്നൂര്‍ പാലക്കുണ്ട് പ്രദേശത്തുള്ള നെല്‍വയലുകളിലേക്ക് വെള്ളം ഒഴിക്കിവിടുന്ന കനാലാണ് റോഡ് വികസനത്തിന്റെ പേരില്‍ രണ്ട് വര്‍ഷം മുമ്പ് പൊതുമരാമത്ത് അധികൃതര്‍ മണ്ണിട്ട് നികത്തിയത്. മണ്ണും, ക്വാറി, കെട്ടിട അവശിഷ്ങ്ങളും ഉപയോഗിച്ച് കനാല്‍ മൂടിയതോടെ പാലക്കുണ്ട് പ്രദേശത്തെ പതിനഞ്ച് ഏക്കറിലതികം വരുന്ന നെല്‍വയലുകളില്‍ കൃഷി അസാധ്യമായിരിക്കുകയാണ്. വെള്ളാറ്റഞ്ഞൂര്‍ പാടശേഖരത്തിലെ കര്‍ഷകര്‍ പ്രധാനമായും മുണ്ടകന്‍ കൃഷിയാണ് ചെയ്യുന്നത്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ രണ്ട് വര്‍ഷമായി നെല്‍കൃഷി പൂര്‍ണ്ണമായും മുടങ്ങി നെല്‍വയലുകള്‍ തരിശിട്ട് കിടക്കുകയാണ്.
മണ്ണ് നീക്കം ചെയ്ത് കനാല്‍ ജലസേചനത്തിന് പ്രാപ്തമാക്കണമെന്ന് പാേെശഖര സമിതി പൊതുമരാമത്ത് അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നിഷേധാത്മക നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് പ്രസിഡന്റ് പി.സി.രവീന്ദ്രന്‍ പറഞ്ഞു.
കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്ത് നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തം ഒരു പ്രദേശത്തെ നെല്‍കൃഷി തന്നെ ഇല്ലാതാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."