HOME
DETAILS

ബുലന്ദ്ഷഹര്‍ പൊലിസ് വധം: മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍

  
backup
December 06 2018 | 09:12 AM

454645645645321313131-up-murder

 

ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ കലാപം നടത്തി പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ വധിച്ച കേസില്‍ മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവാണ് യോഗേഷ് രാജ്.

സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷമാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. നേരത്തെ ഒളിവിലിരുന്ന് ഇയാള്‍ വീഡിയോ പുറത്തുവിട്ടിരുന്നു. അക്രമമുണ്ടായ സമയത്ത് സ്ഥലത്തില്ലായിരുന്നുവെന്നായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ചാണ് സംഘ്പരിവാര്‍ കലാപം നടത്തിയത്. ഇതിനിടെ, ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെയും 20 കാരന്‍ സുമിത് കുമാറിനെയും അക്രമികള്‍ വധിച്ചു. 2015 ദാദ്രി മുഹമ്മദ് അഖ്‌ലാഖിനെ വധിച്ച കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ പൊലിസുദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍. ഇദ്ദേഹത്തെ ഗൂഢാലോചന നടത്തിയാണ് കൊന്നതെന്ന് യു.പി പൊലിസ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

നേരത്തെ, സുബോധ് കുമാറിന്റെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവത്തില്‍ ഒരു പ്രതികരണവും നടത്താതിരുന്ന യോഗിയുടെ നടപടിയില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇത്. പ്രതികളെ പിടികൂടുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും യോഗി ഉറപ്പുനല്‍കിയതായി മകന്‍ പ്രതികരിച്ചിരുന്നു.

അതിനിടെ, ഒളിവിലുള്ള കേസിലെ രണ്ടാം പ്രതിയും ബി.ജെ.പി യുവജന സംഘടനയായ യുവമോര്‍ച്ച നേതാവുമായ ശിഖര്‍ അഗര്‍വാള്‍ വ്യാഴാഴ്ച വീഡിയോ പുറത്തുവിട്ടു. മുസ്‌ലിംകള്‍ക്കൊപ്പം കൂട്ടുകൂടി സുബോധ് കുമാര്‍ ഹിന്ദുക്കളെ വേദനിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ശിഖര്‍ അഗര്‍വാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago