ശുചിത്വ പദ്ധതിയുടെ യോഗത്തിനെത്തിയവരെ മൂക്ക് പൊത്തിച്ച് മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ രാജീവ് ഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ പരിപാടിയ്ക്ക് പോകുന്നവര്‍ മൂക്ക് പൊത്താതെ അകത്ത് ഇരിക്കാന്‍ കഴിയില്ല.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഹരിതകേരളം സമഗ്ര ശുചിത്വ പദ്ധതിയുടെ യോഗത്തിന് എത്തിയ അധികാരികള്‍ക്ക് ഇക്കാര്യം നേരിട്ടോ ബോധ്യമായിട്ടുണ്ട്. യോഗത്തില്‍ എല്ലാവരും മൂക്കുപൊത്തിയാണ് ഇരുന്നിരുന്നത്. സമീപത്തായുള്ള ഇവനിംങ്ങ് മത്സ്യമാര്‍ക്കറ്റിലെ മലിന്യജലം സംഭരിക്കുന്നത് ഹാളിന്റെ തെട്ടടുത്താണ്. കൂടാതെ അവിടെ നിന്നുള്ള അഴുക്ക് ചാല്‍ പോകുന്നത് ഹാളിന് മുന്‍വശത്തായി സ്ഥാപിച്ചിട്ടുള്ള രാജീവ്ഗാന്ധിയുടെ പ്രതിമയുടെ അരികിലൂടെയും ഗരസഭയുടെ നിയന്ത്രണത്തിലുള്ള ഈവനിംങ്ങ് മാര്‍ക്കറ്റില്‍ പകല്‍ സമയങ്ങളില്‍ മദ്യപരുടെയും മറ്റ് സമൂഹ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരുടെയും ഇടതാവളമായി മാറി കഴിഞ്ഞു.
മാര്‍ക്കറ്റില്‍ മാലിന്യ സംസ്‌ക്കരണത്തിനായി ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിയ്ക്കും എന്ന് പറഞ്ഞ് തുടങ്ങിയിട്ടും നാളെറേയായി. ഹാളിന്റെ അശാസ്ത്രിയമായ നിര്‍മ്മാണം മൂലം ശബ്ദസംവിധാനം തകരാറിലാണ്.
ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുകയാണ്. ഇത്തരത്തില്‍ വലിയൊരു സംഖ്യ നഗരസഭയ്ക്ക് നഷ്ടമാവുകയാണ്. നഗരസഭയുടെ ശ്രദ്ധ കുറവിന്റെ സ്മാരകമായ അംബാസിഡര്‍ കാര്‍ ഈ ഹാളിന്റെ മുന്‍വശത്തായി കിടക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."