HOME
DETAILS

കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് റോഡ് വികസനത്തിന് 23 കോടി രൂപയുടെ ഭരണാനുമതി

  
backup
August 01 2017 | 19:08 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf


തൃശൂര്‍ : ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ റോഡ് വികസനത്തിന് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും 23 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ പൊതുമരാമത്ത് വകുപ്പധികൃതരുടേയും ജനപ്രതിനിധികളുടേയും യോഗം ഓഗസ്റ്റ് മാസത്തില്‍ വിളിച്ചു ചേര്‍ക്കുമെന്ന് പി.കെ ബിജു എം.പി അറിയിച്ചു.
നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് എം.പി യോഗം വിളിച്ച് ചേര്‍ക്കുന്നത്. ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃശൂര്‍, പാലക്കാട് ജില്ലകളിലെ രണ്ട് റോഡുകളുടെ വികസനത്തിനായാണ് 23 കോടി രൂപ അനുവദിച്ചിട്ടുളളത്.
തൃശൂര്‍ ജില്ലയിലെ പാറേമ്പാടം കുരിശ് സ്റ്റോപ്പ് മുതല്‍ ആറ്റുപ്പുറം സെന്ററില്‍ സ്റ്റേറ്റ് ഹൈവേ62 ല്‍ ചേരുന്ന റോഡിന് 13 കോടി രൂപയും പാലക്കാട് ജില്ലയില്‍ കുഴല്‍മന്ദം മുതല്‍ കൊടുവായൂര്‍ വരെയുള്ളറോഡിന് 10 കോടി രൂപയുമാണ് വകയിരുത്തിയിട്ടുളളത്.
സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുപയോഗിച്ച് പാറേമ്പാടം കുരിശ് സ്റ്റോപ്പ് മുതല്‍ ആറ്റുപ്പുറം സെന്റര്‍ വരെയുളള 13 കിലോമീറ്റര്‍ റോഡിന്റെ വീതി കൂട്ടല്‍, കാന നിര്‍മാണം, റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കും വിധം എം.പിയുടെ നിര്‍ദേശപ്രകാരമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുളളത്.
ഓരോ ഘട്ടത്തിലും പൊതുമരാമത്ത് വകുപ്പിന് കീഴിലുളള ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ എം.പിയുമായി ബന്ധപ്പെട്ടിരുന്നു. നാലു പഞ്ചായത്തുകളിലെ കോള്‍ മേഖലകളിലൂടെ കടന്നു പോകുന്ന പ്രസ്തുത റോഡിന്റെ വികസനം നടപ്പാക്കുന്നതോടെ അടിസ്ഥാന സൗകര്യത്തോടൊപ്പം കാര്‍ഷിക മേഖലയിലെ വികസനം കൂടി യാഥാര്‍ത്ഥ്യമാകുമെന്നതാണ് പ്രത്യേകത.
ദേശീയപാത നിര്‍മാണത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിനാവശ്യമായ തുകയും മൂന്ന് വര്‍ഷത്തെ റോഡ് പുനരുദ്ധാരണത്തിനാവശ്യമായ തുകയും കൂടി ഇപ്പോള്‍ വകയിരുത്തിയിട്ടുണ്ട്. സാങ്കേതികാനുമതിയും ടെണ്ടര്‍ നടപടി ക്രമങ്ങളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോകസഭാ കാലയളവില്‍ ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും പതിനൊന്ന് റോഡുകള്‍ സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ എം.പി ഇടപെട്ടതനുസരിച്ച് ഗ്രാമീണ റോഡുകളുടെ വികസനത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പെടുത്തി 62.41 കോടി രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്നും ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലേക്ക് അനുവദിച്ചിരുന്നു.
പുതിയതായി നിര്‍മാണം ആരംഭിച്ച അഞ്ചു പുതിയ പി.എം.ജി.എസ്.വൈ റോഡുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്ന യോഗവും ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും എം.പി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago