റോഡില്‍ കത്തിയമര്‍ന്ന് നീതി
ലഖ്‌നൗ: രാജ്യത്ത് കൂട്ട ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും ദിനേനയെന്നോണം വര്‍ധിക്കുന്നതിന് ഉദാഹരണമായി ഒരു സംഭവംകൂടി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ഹിന്ദ്‌നഗറില്‍ കൂട്ടബലാത്സംഗത്തിനിരയായ 23കാരിയെ അതേ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയും കൂട്ടുകാരും ചേര്‍ന്ന് നടുറോഡില്‍ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തന്നെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് രïുപേര്‍ക്കെതിരേ കഴിഞ്ഞ മാര്‍ച്ചില്‍ യുവതി കേസ് നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി സുഹൃത്തിനൊപ്പം പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. ഇതില്‍ പ്രതികളിലൊരാള്‍ അറസ്റ്റിലാകുകയും ചെയ്തു. എന്നാല്‍, പിന്നീട് ജാമ്യം ലഭിച്ചു. ഇയാളും സുഹൃത്തുക്കളുമാണ് ഇന്നലെ രാവിലെ കോടതിയിലേക്കു പോകുകയായിരുന്ന യുവതിയെ തട്ടിക്കൊïുപോയി നടുറോഡില്‍ തീകൊളുത്തിയത്. ഇതിനു മുമ്പ് യുവതി വീïും കൂട്ടബലാത്സംഗത്തിനിരയായതായും റിപ്പോര്‍ട്ടുï്.
സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുï്. ഇതില്‍ ഒരാള്‍ നേരത്തെ യുവതി നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയതാണ്. മറ്റൊരാള്‍ പൊലിസിനു പിടികൊടുക്കാതെ ഒളിവിലുമായിരുന്നു. നിരന്തരം നടക്കുന്ന ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാരിനെതിരേ ജനരോഷം ശക്തമാണ്. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയ സംസ്ഥാന സര്‍ക്കാര്‍, പ്രതികള്‍ക്കെതിരേ കടുത്ത നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുമുï്.
യുവതിക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുï്. ലഖ്‌നൗവിലെ ആശുപത്രിയില്‍നിന്ന് ഇവരെ എയര്‍ലിഫ്റ്റിങ് വഴി ഇന്നലെ രാത്രി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്ന പ്രതികളിലൊരാള്‍ കഴിഞ്ഞ നവംബര്‍ 30നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."