മുള്ളൂര്‍ക്കരയിലും ഓട്ടുപാറയിലും ചാവക്കാടും സുപ്രഭാതം ക്യാംപയിന്‍
മുള്ളൂര്‍ക്കര: ഓട്ടുപാറ, മുള്ളൂര്‍ക്കര റെയ്ഞ്ചുകളില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ സുപ്രഭാത ക്യാംപയിനുകള്‍ നടന്നു. മുള്ളൂര്‍ക്കര മദ്്‌റസയില്‍ നടന്ന ക്യാംപയിന്‍ മുഫത്തിശ് അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. എം.ടി ഹംസ അന്‍വരി അധ്യക്ഷനായി. ഖത്തര്‍ കെ.എം.സി.സി ജില്ലാ സെക്രട്ടറി കെ.എം അലി അക്ബറില്‍ നിന്നാണ് ആദ്യ വരിസംഖ്യ സ്വീകരിച്ചത്. കെ.എം ഉമര്‍ മാസ്റ്റര്‍, കെ.എം ഉസ്മാന്‍ മൗലവി, സി.കെ മൊയ്തീന്‍ കുട്ടി ഹാജി, പൂക്കോയ തങ്ങള്‍, അബൂബക്കര്‍ സിദ്ധിഖ് ഹാജി, എം.എം സിദ്ധിഖ് മൗലവി, സി.എ സുലൈമാന്‍ മൗലവി, കെ.എ ഹംസ കുട്ടി മൗലവി സംസാരിച്ചു.
ഓട്ടുപാറ റെയ്ഞ്ച് ക്യാംപയിന്‍ ഒന്നാംകല്ല് നൂറുല്‍ ഹുദാ മദ്‌റസയിലാണ് നടന്നത്. റൈഞ്ച് വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് ഹൈതമിയുടെ അധ്യക്ഷതയില്‍ മുദരിശ് ശമീര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. ശിയാസ് അലി വാഫി മുഖ്യ പ്രഭാഷണം നടത്തി. മാനേജ്‌മെന്റ് പ്രസിഡന്റ് മുഹമ്മദ്, സത്താറിനെ വരിക്കാരനാക്കി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കല്ലാട്ടയില്‍, മുഹമ്മദ് ബഷീര്‍, സലാം ഓട്ടുപാറ, സിദ്ദിഖ് ഫൈസി മങ്കര, ഷൗക്കത്തലി അല്‍ ഹസനി, ഇബ്‌റാഹിം അന്‍വരി വാഴാനി , റഫീഖ് മൗലവി, അബൂബക്കര്‍ ഫൈസി,യൂസഫ് ഒന്നാംകല്ല്, അബൂബക്കര്‍ മങ്കര, റൈഞ്ച് ജനറല്‍ സെക്രട്ടറി മൂസല്‍ ഫൈസി, അഹമ്മദ് കബിര്‍ ഫൈസി സംസാരിച്ചു.
ചാവക്കാട് : മലയാളത്തിന്റെ സുപ്രഭാതം മലയാളിയുടെ സുപ്രഭാതമായി മാറിയെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി. ചാവക്കാട് സുപ്രഭാതത്തിന്റെ നാലാം വാര്‍ഷിക കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതികളെ തുറന്ന് കാട്ടാന്‍ സുപ്രഭാതം ആര്‍ജ്ജവം കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.ലണ്ടന്‍ മുഹമ്മദ് ഹാജിയില്‍ നിന്ന് ആദ്യ വരിസംഖ്യ സ്വീകരിച്ചാണ് കാംപയിന് തുടക്കമായത്. ചാവക്കാട് റൈഞ്ച് സെക്രട്ടറിയും സുപ്രഭാതം കോര്‍ഡിനേറ്ററുമായ സത്താര്‍ ദാരിമി വരിക്കാര്‍ക്ക് പത്രത്തിന്റെ കാംപയിന്‍ കാലയളവിലെ വിവരങ്ങള്‍ വിശദീകരിച്ചു കൊടുത്തു. മുഹമ്മദ് ഹാജി പാലയൂര്‍, ലത്തീഫ് പാലയൂര്‍, ആരിഫ് പാലയൂര്‍, സാദിഖ് മുസ്്‌ലിയാര്‍, ജബ്ബാര്‍ മുസ്്‌ലിയാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."