പശ്ചിമേഷ്യയില്‍ 14,000 സൈനികരെ വിന്യസിക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് യു.എസ്
വാഷിങ്ടണ്‍: ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടാനായി പശ്ചിമേഷ്യയില്‍ 14,000 സൈനികരെ യു.എസ് വിന്യസിക്കുമെന്ന റിപ്പോര്‍ട്ട് പ്രതിരോധവിഭാഗം ആസ്ഥാനമായ പെന്റഗണ്‍ നിഷേധിച്ചു. വാള്‍സ്ട്രീറ്റ് ജേണലാണ് യു.എസ് പശ്ചിമേഷ്യയില്‍ പത്തിലേറെ യുദ്ധക്കപ്പലുകള്‍ വിന്യസിക്കുമെന്നും നിലവില്‍ അവിടെയുള്ള സൈനികരുടെ എണ്ണം ഇരട്ടിയാക്കുമെന്നും ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ സൈനികരെ അയക്കുന്ന കാര്യം ഈ മാസമാദ്യം ട്രംപ് തീരുമാനിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിപ്പോര്‍ട്ട് ശരിയല്ലെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി അലിസ ഫറാഹ് വ്യക്തമാക്കി. സഊദി ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോയുടെ എണ്ണ സംസ്കരണശാലകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണമുïായ ശേഷം 3,000 സൈനികരെയും മിസൈല്‍വേധ പ്രതിരോധ സംവിധാനങ്ങളും രï് യുദ്ധവിമാനങ്ങളും സഊദിയിലേക്ക് അയച്ചതായി ഒക്ടോബറില്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."