കൂച്ച്ബിഹാര്‍: ഗോവയും കീഴടക്കി കേരളം
ആലപ്പുഴ: അണ്ടര്‍ 19 കൂച്ച്ബിഹാര്‍ ട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരേ കേരളത്തിന് മിന്നുന്ന ജയം. 159 റണ്‍സിന്റെ ജയമാണ് ഗോവയ്‌ക്കെതിരേ കേരളം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 356 റണ്‍സ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സിന് ഡിക്ലയര്‍ ചെയ്തു ഗോവയെ ബാറ്റിങിന് അയച്ചു. ആദ്യ ഇന്നിങ്‌സില്‍ 253 റണ്‍സ് നേടിയ ഗോവ രണ്ടാം ഇ്‌നിങ്‌സില്‍ 135 ന് എല്ലാവരും പുറത്തായി. 47 റണ്‍സ് നേടിയ ആലംഖാന്‍ മാത്രമാണ് കേരളത്തിന്റെ ബോളിങ് നിരയ്ക്കു മുന്നില്‍ അല്‍പനേരമെങ്കിലും പിടിച്ചു നിന്നത്. കേരളത്തിന് വേണ്ടി അക്ഷയ് മനോഹറും എം. കിരണ്‍ സാഗാറും മൂന്ന് വീതം വിക്കറ്റുകളും കെ.ടി മുഹമ്മദ് അഫ്രീദ് രണ്ടുവിക്കറ്റും വീഴ്ത്തി. 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ കേരളത്തിനായി വത്സല്‍ ഗോവിന്ദ് 124 പന്തില്‍ 59 റണ്‍സും ടി. നിഖില്‍ 50 പന്തില്‍ 45 റണ്‍സും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."