HOME
DETAILS
MAL
'കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ നീന്തലറിയണം'
backup
August 08 2016 | 20:08 PM
എടപ്പാള്‍: നൂറുക്കണക്കിന് യാത്രക്കാര്‍ നിത്യേനെ എത്തിച്ചേരുന്ന കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ രണ്ടണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ മേല്‍ക്കൂര ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ പ്രയാസത്തില്‍. മഴപെയ്യുന്നതോടെ പ്ലാറ്റ്ഫോമില്‍ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ഇതുമൂലം ഇവിടെയെത്തുന്ന യാത്രക്കാര്‍ വഴുതിവീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കുറ്റിപ്പുറം സ്റ്റേഷനിലെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള പ്ലാറ്റ് ഫോമിന്റെ നിര്‍മാണമാണ് പൂര്‍ത്തിയാകാത്തത്.
വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ സ്ലാബുകളില്‍ വഴുക്കല്‍ അനുഭവപ്പെടുന്നുണ്ടണ്ട്. അതിനാല്‍ ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും വഴുതിവീഴുന്നത് പതിവായിരിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കണ്ടെണ്ടത്തിയില്ലെങ്കില് കൂടുതല്‍ ദുരന്തത്തിന് കാരണമാകുമോയെന്ന ഭയപ്പാടിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."