കടല്‍ക്ഷോഭത്തില്‍ രക്ഷാസേനക്കും അടിതെറ്റി
വിഴിഞ്ഞം: അപ്രതീക്ഷിതമായി ആഞ്ഞടിച്ച കടല്‍ കാറ്റിലും കടല്‍ക്ഷോഭത്തിലും രക്ഷാസേനക്കും അടിതെറ്റി.
ബോട്ടും ജീവനക്കാരും അപകടം കൂടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ദിവസങ്ങള്‍ക്കു മുന്‍പ് മത്സ്യ ബന്ധന ബോട്ട് മറിഞ്ഞ് കടലില്‍ കാണാതായ വിദ്യാര്‍ഥിയെ തിരക്കിപ്പോയ തീരദേശ പൊലിസിന്റ രക്ഷാ ബോട്ടിനാണ് അപ്രതീക്ഷിതമായെത്തിയ കടല്‍ക്ഷേഭത്തില്‍ അടിതെറ്റിയത്.
കാറ്റിലും കോളിലും പെട്ട് വെള്ളം കയറി ആടിയുലഞ്ഞ് കടലില്‍ മുങ്ങാറായ വിഴിഞ്ഞം തീരദേശ പൊലിസിന്റെ ജലറാണി എന്ന ഇന്റര്‍ സെപ്റ്റര്‍ ബോട്ടിനെയും അഞ്ചു ജീവനക്കാരെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടെത്തിയാണ് കെട്ടിവലിച്ചും വെള്ളം കോരിമാറ്റിയും ഏറെ സാഹസപ്പെട്ട് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തടുപ്പിച്ചത്. ഇന്നലെ രാവിലെയാണ് നാല് ദിവസം മുന്‍പ് കടലില്‍ കാണാതായ കരിംകുളം കല്ലുമുക്ക് പുതുവല്‍ പുരയിടത്തില്‍ ഫ്രാങ്ക്‌ളിന്റെ മകന്‍ പ്രദീപ് (17) നായുള്ള തിരച്ചിലിന് തീരദേശ പൊലിസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും ബോട്ടുകള്‍ കടലിലേക്ക്പുറപ്പെട്ടത്.
ഏകദേശം പത്ത് കിലോമീറ്റര്‍ മാറി ഉള്ളില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ രാവിലെ പതിനൊന്നോടെയാണ് അപ്രതീക്ഷിതമായി കാറ്റും കടല്‍ക്ഷോഭവുമുണ്ടായത്.തിരയടിയില്‍ ആടിയുലഞ്ഞ ജല റാണിയില്‍ കടല്‍വെള്ളം നിറഞ്ഞു. നിയന്ത്രണംതെറ്റി മറിയുമെന്ന അവസ്ഥയിലായതോടെ പരിഭ്രാന്തരായതീരദേശ പൊലിസ് മറൈന്‍ എന്‍ഫോഴ്‌സ് മെന്റിനെ സഹായത്തിനായി വിളിക്കുകയായിരുന്നു.
കടല്‍ പ്രക്ഷുബ്ദ്ധമായതോടെ പ്രദീപിനായുള്ള തിരച്ചിലും അവതാളത്തിലായി. പിടിച്ച് നില്‍ക്കാനാവില്ലെന്ന് കണ്ടതോടെ തെരച്ചില്‍ നിര്‍ത്തി തെരച്ചില്‍ സംഘവും പിന്‍ വാങ്ങി. ഈ സമയം വിഴിഞ്ഞത്തുനിന്നുള്ള നിരവധി മത്സ്യ ബന്ധന വള്ളങ്ങള്‍ കടലില്‍ഉണ്ടായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങള്‍ക്ക് വഴിമാറിയില്ല.
മീന്‍ പിടിത്തമുപേക്ഷിച്ച് എല്ലാവരും സുരക്ഷിതരായി തീരത്തണഞ്ഞുകടല്‍ ക്ഷേഭം രാത്രിയിലും തുടര്‍ന്നത് മത്സ്യബന്ധനത്തിനും വിഘാതമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."