ശമ്പള പ്രതിസന്ധി: പ്രതിപക്ഷ സംഘടനയും അനിശ്ചിതകാല സമരം തുടങ്ങി
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ കെ.എസ്.അര്.ടി.സിയില്‍ കൂടുതല്‍ യൂനിയനുകള്‍ സമരത്തിലേക്ക്.
സി.ഐ.ടി.യു സംഘടനയായ കെ.എസ്.ആര്.ടി.ഇ.എ സെക്രട്ടറിയേറ്റിനു മുന്നില്‍ ആരംഭിച്ച രാപ്പകല്‍ സമരത്തിനു പിന്നാലെ പ്രതിപക്ഷ അനുകൂല സംഘടനയായ ട്രാന്‍സ്പോര്‍ട് ഡമോക്രാറ്റിക് ഫïും(ടി.ഡി.എഫ്) അനിശ്ചിതകാല സമരം തുടങ്ങി.
10-ാം തിയതി മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ എ.ഐ.ടി.യു.സി സംഘടനയായ കെ.എസ്.ടി.ഇ.യുവും തീരുമാനിച്ചിട്ടുï്.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്.ടി.സി ഒക്ടോബറിലെ ശമ്പളം രï് ഗഡുക്കളായാണ് നല്‍കിയത്. നവംബര്‍ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ലെന്നു മാത്രമല്ല എന്ന് നല്‍കുമെന്ന കാര്യത്തില്‍ ഒരു രൂപവുമില്ല. ശമ്പളം നല്‍കാനായി സര്‍ക്കാര്‍ അനുവദിക്കുന്ന 20 കോടി രൂപ അനുവദിച്ചത് നാളെ കെ.എസ്.ആര്.ടി.സിക്ക് ലഭിക്കും. 10 കോടി രൂപ മാത്രമാണ് കെ.എസ്.ആര്.ടി.സിയുടെ കൈയിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
79 കോടി രൂപ ശമ്പളം നല്‍കാനായി ആവശ്യമാണെന്നിരിക്കേ പകുതിപോലും കെ.എസ്.ആര്.ടി.സിയുടെ കൈവശമില്ലെന്ന അവസ്ഥയാണ്. കുറച്ചു ദിവസംകൂടി കഴിഞ്ഞ ശേഷം അതുവരെ ലഭിക്കുന്ന കളക്ഷനില്നിന്നും ശമ്പളം നല്‍കാമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. സി.പി.ഐ സംഘടനയായ എ.ഐ.ടി.യു.സിയും ശക്തമായ സമരത്തിനാണൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."