പകര്‍ച്ചപ്പനി പടരുമ്പോഴും സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ലഭിക്കുന്നില്ലെന്ന്
പുല്‍പ്പള്ളി: പകര്‍ച്ച പനി പടര്‍ന്നുപിടിക്കുമ്പോഴും മേഖലയിലെ ഏക ചികിത്സ കേന്ദ്രമായ പുല്‍പ്പള്ളി ആരോഗ്യകേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ഏഴ് ഡോക്ടര്‍മാര്‍ വേണ്ട ഇവിടെ ആഴ്ചകളായി മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. നുറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സയ്ക്കായെത്തുന്നത്.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ആദിവാസികള്‍ അടക്കമുള്ള നിര്‍ധനരായ രോഗികള്‍ക്ക് ഏക ആശ്രയമായ പുല്‍പ്പള്ളി ആശുപത്രിയില്‍ കിടത്തിചികിത്സയ്ക്കുനുള്ള നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. 40 ഓളം രോഗികള്‍ക്ക് കിടത്തി ചികിത്സാക്കുന്നുള്ള സൗകര്യമുള്ളപ്പോഴാണിത്. ഉച്ചയ്ക്ക് ശേഷമെത്തുന്ന രോഗികള്‍ ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി അധിക ഫീസ് നല്‍കിയാണ് ചികിത്സ തേടുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം. എന്നാല്‍ രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസിലാക്കാന്‍ ബന്ധപ്പെട്ട ജനപ്രതിനിധികളോ ആശുപത്രി വികസനസമിതിയോ തയാറാകുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ രോഗികളെക്കൊണ്ട് നിറയുമ്പോഴാണ് ഇവിടെയുള്ള വാര്‍ഡുകളിലെ കട്ടിലുകള്‍ പൂര്‍ണമായും ഒഴിഞ്ഞികിടക്കുന്നത്. ആരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയമിച്ച് കിടത്തിചികിത്സ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."