റോഡിലെ 'കുഴി'കള്‍ക്കെതിരേ സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്തു ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ റോഡിലെ കുഴികള്‍ കാരണമായുണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നു സുപ്രിംകോടതി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ റോഡപകടങ്ങളില്‍ 14,926 പേര്‍ മരിക്കാനിടയായതില്‍ ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ആശങ്ക രേഖപ്പെടുത്തി.
റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ല. അതുകൊണ്ടാണ് ഇത്രയധികം പേര്‍ മരിക്കാനിടയായത്. ഈ വിഷയത്തില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തു. സ്ഥിതിഗതികള്‍ ഗൗരവതരമെന്നു നിരീക്ഷിച്ച സുപ്രിംകോടതി, റോഡ് സുരക്ഷ സംബന്ധിച്ച സമിതിയോട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുന്നില്ലെന്നാണ് അപകടത്തില്‍ മരിക്കുന്നവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ച് നീരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."