വഞ്ചിയൂര്‍: ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ചയിലും തീരുമാനമായില്ല
കൊച്ചി: അഭിഭാഷകര്‍ നടത്തുന്ന വഞ്ചിയൂര്‍ കോടതി ബഹിഷ്കരണവുമായി ബന്ധപ്പെട്ട തര്‍ക്കം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയിലും ഒത്തുതീര്‍പ്പായില്ല.
പ്രശ്ന പരിഹാരത്തിന് കൂടുതല്‍ ചര്‍ച്ച നടത്താന്‍ ധാരണയായി. ജാമ്യം റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിഭാഷകരും വനിതാ ജഡ്ജിയും തമ്മില്‍ വഞ്ചിയൂര്‍ കോടതിയിലുïായ പ്രശ്നം പരിഹരിക്കുന്നതിനാണ് ഇന്നലെ കൊച്ചിയില്‍ ഉന്നതതല യോഗംചേര്‍ന്നത്.
ചീഫ് ജസ്റ്റിസ്, ബാര്‍ കൗണ്‍സില്‍ ചെയര്മാന്, അഡ്വക്കറ്റ് ജനറല്‍, മുതിര്‍ന്ന ജഡ്ജിമാര്‍, ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
പ്രശ്നം പരിഹരിക്കുന്നതിന് തിരുവനന്തപുരം ജില്ലാ ജഡ്ജിയും മജിസ്ട്രേറ്റും അഭിഭാഷകരും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടേയും അവരുടെ പരാതികളുടേയും വിശദാംശങ്ങള്‍ ഇന്നലെ നടന്ന യോഗം ചര്‍ച്ച ചെയ്തു.വരുംദിവസങ്ങളില്‍ തിരുവനന്തപുരത്ത് വീïും പ്രശ്ന പരിഹാര ചര്‍ച്ചകള്‍ നടത്താനും ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."