സാമൂഹിക സംസ്‌കരണത്തിന് യുവ സമൂഹം മുന്നോട്ട് വരണം: എസ്.വൈ.എസ്
കല്‍പ്പറ്റ: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അരുതായ്മകള്‍ക്കും അക്രമ സംഭവങ്ങള്‍ക്കുമെതിരേ സാമൂഹിക സംസ്‌കരണത്തിന് യുവ സമൂഹം മുന്നോട്ട് വരണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട് പോലുള്ള പ്രദേശങ്ങളില്‍ പോലും ടൂറിസത്തിന്റെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും മറവില്‍ വര്‍ധിച്ചു വരുന്ന അധാര്‍മികതകള്‍ക്കെതിരേ സമൂഹം മൗനം പാലിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. വര്‍ഗീയതയെ അപലപിക്കുന്ന ഗൗരവത്തോടെ രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ മനുഷ്യ കശാപ്പു നടത്തുന്ന കാട്ടാളത്തെയും അപലപിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. മതകലാലയങ്ങള്‍ക്കകം പോലും സദാചാര വിരുദ്ധര്‍ കൈയടക്കുന്നുവെന്ന ആരോപണത്തിന് പിന്‍ബലം നല്‍കുന്നതാണ് മാജിദിന്റെ കൊലപാതകമെന്നും നിഷ്പക്ഷാന്വേഷണത്തിലൂടെ മതസ്ഥാപനങ്ങളെ സംശയമുക്തമാക്കാന്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. ഇ.പി മുഹമ്മദലി ഹാജി, കെ.എ നാസര്‍ മൗലവി, മുഹമ്മദ് കുട്ടി ഹസനി, ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, എടപ്പാറ കുഞ്ഞമ്മദ്, സി.പി ഹാരിസ് ബാഖവി, പി സുബൈര്‍ ഹാജി, മുജീബ് ഫൈസി കമ്പളക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."